തിരുവനന്തപുരം: സര്‍വ്വീസിലിരിക്കെ അനുമതി കൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്ന് പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ജേക്ക...
തിരുവനന്തപുരം: സര്‍വ്വീസിലിരിക്കെ അനുമതി കൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്ന് പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ജേക്കബ് തോമസിനെ ഉടന്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഉത്തരവ്.
തുടര്‍ച്ചയായി കാരണമില്ലാതെ സസ്പെന്‍ഡ് ചെയ്യുന്നുവെന്ന് കാണിച്ച് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് സര്‍ക്കാരിന് തിരിച്ചടിയായ ട്രൈബ്യൂണല്‍ ഉത്തരവ്.
സസ്പെന്‍ഷന്റെ കാരണം കൃത്യമായി ബോധിപ്പിക്കാന്‍ സര്‍ക്കാരിന് പരാജയപ്പെട്ട സാഹചര്യത്തില്‍ തുടര്‍ച്ചയായുള്ള സസ്പെന്ഷന് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും, പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ മറ്റൊരു തസ്തികയില്‍ ജേക്കബ് തോമസിനെ നിയമിക്കണമെന്നും ട്രൈബ്യൂണല്‍ സര്‍ക്കരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുളള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലായെന്നാണ് വിധിയിലൂടെ പുറത്തുവന്നതെന്നും, നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് പറഞ്ഞു.
Keywords: Government, Tribunal - Order, Jacob Thomas
COMMENTS