ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ നേതാവും രാജ്യസഭാംഗവും തൂത്തുക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായനിക...
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ നേതാവും രാജ്യസഭാംഗവും തൂത്തുക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. ഇവിടെ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് ആരോപിച്ചായിരുന്നു റെയ്ഡ് നടന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് റെയ്ഡ് നടന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി റെയ്ഡുകള്‍ നടത്തുന്നതെന്നും കനിമൊഴി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ റെയ്ഡ് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ഡി.എം.കെ നേതാവും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
Keywords: Raid, Kanimozhi, House, Prime minister

COMMENTS