മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വന്‍ ആ...
മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വന്‍ ആവേശത്തോടെയാണ് ആരാധകര്‍ ടീസറിനെ എതിരേറ്റിരിക്കുന്നത്.
ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു മിനിറ്റ് 30 സെക്കന്‍ഡുള്ള ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്.
കെ വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്. ആര്‍മി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ആര്യയും പ്രധാന വേഷത്തിലുണ്ട്. സയേഷയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ സഹോദരന് കാര്‍ത്തിയുടെ കടൈക്കുട്ടി സിംഗം എന്ന ചിത്രത്തിലെ നായികയായിരുന്നു സയേഷ. അതു കഴിഞ്ഞാണ് സൂര്യയുടെ നായികയായി എത്തുന്നത്.
ജില്ലക്കു ശേഷം മോഹന്‍ലാല്‍ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരികയാണ് തമിഴില്‍. സൂര്യയുടെയും മോഹന്‍ലാലിനെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
Keywords: Mohan Lal, Surya, Arya, Kaappaan, Tamil Movie
COMMENTS