പനാജി: മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്ത് ബിജെപി നേതാവും നിമയസഭാ സ്പീക്കറുമായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന...
പനാജി: മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്ത് ബിജെപി നേതാവും നിമയസഭാ സ്പീക്കറുമായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും.
ഗോവയില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും അവകാശമുന്നയിച്ചതോടെ ബിജെപി ചടുലനീക്കങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് കൂടെ നിറുത്തുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പനാജിയില്‍ എത്തിയാണ് ചരടുവലികള്‍ നടത്തുന്നത്.
മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ സുധിന്‍ ധവാലികറും ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കും ഉപമുഖ്യമന്ത്രി പദം നല്‍കിയാണ് തണുപ്പിക്കുന്നത്.
ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ 40 അംഗ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആയി കുറഞ്ഞിരുന്നു. ഇതിനിടെയാണ് പരിക്കരുടെ നിര്യാണവും.
ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്കു ശനിയാഴ്ച കോണ്‍ഗ്രസ് കത്തെഴുതിയിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എ ദിഗംബര്‍ കാമത്തിനെ ബിജെപിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി. പക്ഷേ, കാമത്ത് വലയില്‍ വീണില്ല.
COMMENTS