തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രണത്തിന്റെയും കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ നടന് മോഹ...
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രണത്തിന്റെയും കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ നടന് മോഹന്‍ലാലിന്റെ പ്രതികരണം.
വോയിസ് ക്ലിപ്പോടുകൂടിയ കുറിപ്പ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് പ്രസിദ്ധീകരിച്ചത്.
ജീവിച്ചിരിക്കുന്ന ഹൃദയമുള്ള മനുഷ്യര്‍ക്കു വേണ്ടി മാപ്പ് എന്നുപറഞ്ഞുകൊണ്ട് അവസാനിക്കുന്ന കുറിപ്പ്:
Summary: Mohanlal on Pulwama attack
വോയിസ് ക്ലിപ്പോടുകൂടിയ കുറിപ്പ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് പ്രസിദ്ധീകരിച്ചത്.
ജീവിച്ചിരിക്കുന്ന ഹൃദയമുള്ള മനുഷ്യര്‍ക്കു വേണ്ടി മാപ്പ് എന്നുപറഞ്ഞുകൊണ്ട് അവസാനിക്കുന്ന കുറിപ്പ്:
ശമ്പളത്തിനു വേണ്ടിയല്ല ജവാന്മാര് ജോലി ചെയ്യുന്നത്. മരണം മുന്നില്‍ വന്നുനില്ക്കുമ്പോള് അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ പിന്നില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവര്‍ക്കറിയാം.
താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാവണം ഉയരങ്ങളിലേക്കു വളരണം എന്നാണ് ഓരോ നിമിഷവും അവര്‍ പറയുന്നത്.
രാജ്യത്തിന്റെ വടക്കുഭാഗത്ത് ജവാന്മാര് കൊല്ലപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാന്മാര് രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്ക്കാരായിരുന്നു.
അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം. എന്നാല്‍, നമുക്കിടയിലുള്ള ഭീകരത എന്തുചെയ്യും?
അവരെ ഒറ്റപ്പെടുത്തുക. തള്ളിക്കളയുക. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടയാവാതിരിക്കട്ടെ.
അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. നാം ജീവിക്കുന്നു.
Summary: Mohanlal on Pulwama attack
COMMENTS