Search

കോടതിയില്‍ കൊണ്ടുപോകും വഴി കെ. സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം വാങ്ങിക്കൊടുത്തു, പൊലീസ് ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: റാന്നി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ബിജെപി നേതാവ് കെ. സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം വാങ്ങിക്കൊടുത്ത കൊല്ലം  എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍.

സുരക്ഷാകാരണങ്ങളാല്‍ സുരേന്ദ്രനുള്ള ഭക്ഷണം ക്യാമ്പില്‍ നിന്നുതന്നെ കൊണ്ടുപോകണമെന്നായിരുന്നു പൊലീസിനു നേര്‍ദ്ദേശ കൊടുത്തിരുന്നത്. ഇതു പാലിക്കാതെ അദ്ദേഹത്തിനു ഹോട്ടല്‍ ഭക്ഷണം വാങ്ങിക്കൊടുത്തുവെന്നതാണ് ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായര്‍ക്കെതിരേ നടപടിക്കു കാരണമായത്.

ഹോട്ടലില്‍ കയറിയതു സുരക്ഷാ വീഴ്ചയാണെന്നാണ് ഉന്നത അധികാരികളുടെ കണ്ടെത്തല്‍. മാത്രമല്ല, സുരേന്ദ്രനു ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കാന്‍ അവസരമുണ്ടാക്കിയപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മേലുദ്യോഗസ്ഥരോടു വിക്രമന്‍ നായര്‍ ധിക്കാരത്തോടെ പെരുമാറിയെന്നും കൊല്ലം റൂറല്‍ എസ്പിയും കമ്മിഷണറും സ്‌പെഷല്‍ റിപ്പോര്‍ട്ടുകള്‍ മേലധികാരികള്‍ക്കു കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റേഞ്ച് ഐജി മനോജ് ഏബ്രഹാം വിക്രമന്‍ നായരെ സസ്‌പെന്‍ഡു ചെയതത്.

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 17 നാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. ആദ്യം കൊട്ടാരക്കര സബ് ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. അവിടെ നിന്ന് റാന്നിയിലേക്കു കൊണ്ടുപോയ വേളയിലായിരുന്നു സുരക്ഷാവീഴ്ചയുണ്ടായതെന്നാണ് കണ്ടെത്തല്‍. സുരേന്ദ്രനു നേരത്തേ റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Keywords: K Surendran, BJP, Kerala Police, Suspension, Kottarakkara



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോടതിയില്‍ കൊണ്ടുപോകും വഴി കെ. സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം വാങ്ങിക്കൊടുത്തു, പൊലീസ് ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍