ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ, അയോഗ്യതയുടെ നിഴലില്‍ കഴിയുന്ന കെഎം ഷാജിക്ക് വരുന്ന നിയമസഭാ സമ്മേളനത്...
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ, അയോഗ്യതയുടെ നിഴലില്‍ കഴിയുന്ന കെഎം ഷാജിക്ക് വരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
ഷാജിയെ തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിന് ഹൈക്കോടതിയാണ് അയോഗ്യനാക്കിയത്. എതിര് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട്, കെ.എം. ഷാജിക്ക് ഹൈക്കോടതി ആറു വര്‍ഷം അയോഗ്യത വിധിച്ചത്.
ഇതിനെതിരേ, ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്നു പറഞ്ഞ സുപ്രീം കോടതി, ഷാജിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിലക്കില്ലെന്നു വാക്കാല്‍ പറഞ്ഞിരുന്നു.
വാക്കാല്‍ പറഞ്ഞാല്‍ പോരാ, രേഖാമൂലം അറിയിപ്പു വേണമെന്നാണ് സ്പീക്കറുടെ നിലപാട്. ഇക്കാര്യം ഷാജിയെ അറിയിക്കുമെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും ജനപ്രതിനിധി എന്ന നിലയിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നുമായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി അനുവദിച്ചിരുന്ന സ്റ്റേ വെള്ളിയാഴ്ച അവസാനിക്കുകയുമാണ്.
ഹൈക്കോടതി കേസിന്റെ എല്ലാ വശങ്ങളും പരിഗണിക്കാതെ അയോഗ്യത കല്പിക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ഹര്‍ജിയിലെ ആരോപണം.
Keywords: KM Shaji, Nikesh Kumar, Assembly, Azhikode
COMMENTS