കോട്ടയം: മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ആവര്‍ത്തിച്ചുകൊണ്ട് പി.സി.ജോര്‍ജ് എംഎല്‍എ പാല...
കോട്ടയം: മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ആവര്‍ത്തിച്ചുകൊണ്ട് പി.സി.ജോര്‍ജ് എംഎല്‍എ പാലാ സബ് ജയിലിലെത്തി പുരോഹിതനെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.
ഇതേസമയം, പീഡനത്തിനിരയായ തന്നെ അധിക്ഷേപിച്ചു സംസാരിച്ചതിന് ജോര്‍ജിനെതിരേ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു കൊ
ടുത്തു. അന്വേഷണത്തിനായി പരാതി വൈക്കം ഡിവൈ എസ്പി കെ സുഭാഷിന് കൈമാറി.
കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപം ചൊരിഞ്ഞത്. അധിക്ഷേപത്തിനെതിരേ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ചിരുന്നു. ഏതു നിയമനടപടിയും നേരിടാന്‍ തയാറാണ്. ഞാന്‍ ഫ്രാങ്കോ പിതാവല്ല. പി.സി.ജോര്‍ജ് എംഎല്‍എയാണ്. അതു മറക്കരുതെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണ്. ഫ്രാങ്കോ പിതാവിനെ ജയിലിലാക്കിയത് കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ച് വിശദമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറയും- ജോര്‍ജ് വ്യക്തമാക്കി.
https://www.facebook.com/100007205985617/videos/2148758888707623/
ജയിലില്‍ താന്‍ രഹസ്യസന്ദര്ശനമല്ല നടത്തിയത്. പരസ്യമായാണ് കണ്ടത്. ഒളിച്ചുവയ്ക്കാന്‍ എിക്കൊന്നുമില്ല. നിരപരാധിയായ ഒരാളെ പിടിച്ചു സബ് ജയിലില്‍ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങി. ഇനിയുംവരും, പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തോട് ഈ കടുംകൈ ചെയ്തതിനു ഇടിത്തീ പോലെ ദൈവശിക്ഷ വന്നു വീഴുമെന്നായിരുന്നു ജോര്‍ജിന്റെ ആത്മരോഷം.
ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് ചോദ്യം ചെയ്യലിനു ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിഷനറീസ് ഒഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് പൊലീസ് നോട്ടീസയച്ചു. കന്യാസ്ത്രീയുടെ സഹോദരന്റെ പരാതി അനുസരിച്ചാണ് നടപടി.
COMMENTS