സതാംപ്ടണ്: നാലം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 245 റണ്‍സ്. മൂന്നാംദിനം എട്ടിന് 260 എന്നനിലയില്‍ കളി അവസാ...
സതാംപ്ടണ്: നാലം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 245 റണ്‍സ്.മൂന്നാംദിനം എട്ടിന് 260 എന്നനിലയില്‍ കളി അവസാനിപ്പിച്ച ഇംഗ്ളണ്ട് നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 271/10 എന്ന നിലയില്‍ കൂടാരം കയറുകയായിരുന്നു.
കേവലം 11 റണ്‍സെടുക്കുന്നതിനിടെ എതിരാളികളെ ഇന്ത്യ അരിഞ്ഞിടുകയായിരുന്നു. നാലാം ദിനത്തിലെ ആദ്യ പന്തില്‍ത്തന്നെ സ്റ്റുവാര്‍ട്ട് ബ്രോഡിനെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്കു മികച്ച തുടക്കം നല്കി. ഷമിക്ക് ഇതോടെ ഇന്നിംഗ്സില്‍ നാലു വിക്കറ്റായി.
തൊട്ടു പിന്നാലെ രണ്ടാം റണ്ണിനു വേണ്ടി ഓടി സാം കറന് റണ്ണൗട്ടായതോടെ ഇംഗ്ലീഷ് പോരാട്ടം അവസാനിക്കുകയായിരുന്നു. 83 പന്തില്‍ ആറു ബൗണ്ടറിയോടെ കറന് 46 റണ്‍സെടുത്തു. ഇഷാന്ത് ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഈ വിക്കറ്റില്‍ ആരു ജയിക്കുമെന്നത് പ്രവചനാതീതമാണ്. 270 റണ്ണില്‍ താഴെ ജയിക്കുക എളുപ്പമാവും. രണ്ടു ദിവസത്തോളം ബാക്കി നില്‍ക്കെ ക്ഷമയോടെയും കരുതലോടെയും ബാറ്റു വീശിയാല്‍ ഇന്ത്യയ്ക്കു ജയം അപ്രാപ്യമാവില്ല.
COMMENTS