ബെഞ്ചിലിരുന്നു സലാ കരഞ്ഞു, ഫറവോ കോട്ട പൊളിച്ച് യുറുഗ്വായ് വിജയം തട്ടിയെടുത്തു

ഷാജി ജേക്കബ്‌ മോസ്‌കോ: വീറുറ്റ പോരാട്ടത്തില്‍ ഫറവോ കോട്ട അവസാന നിമിഷം പൊളിച്ച് യുറുഗ്വായ് 1-0 വിജയം പൊരുതിയെടുത്തു. വലതു കോര്‍ണര്‍ ഫ...


ഷാജി ജേക്കബ്‌

മോസ്‌കോ: വീറുറ്റ പോരാട്ടത്തില്‍ ഫറവോ കോട്ട അവസാന നിമിഷം പൊളിച്ച് യുറുഗ്വായ് 1-0 വിജയം പൊരുതിയെടുത്തു.

വലതു കോര്‍ണര്‍ ഫഌഗിനടുത്ത് തൊണ്ണൂറാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ഈജിപ്തിന്റെ വിധിയെഴുതുകയായിരുന്നു. ബോക്‌സിലേക്ക് കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്തി വിട്ട ഫ്രീ കിക്കിന് മൂന്നു ഈജിപ്ത് പ്രതിരോധനിരക്കാരുടെ മേലേ ഉയര്‍ന്നു ചാടിയ ഹോസെ മരിയ ഗിമിനസ് തല വയ്ക്കുകയായിരുന്നു.

ഈജിപ്ത് ഗോളി മുഹമ്മദ് എല്‍ ഷെനാവി നിസഹായനായിപ്പോയി. ഗോള്‍ പിറന്നു. യുറുഗ്വായ് ആരാധകര്‍ ആര്‍ത്തിരമ്പിയ നിമിഷം. സുവാരസും കവാനിയും സുല്ലിട്ട സ്ഥാനത്ത് ഹോസെ ഗിമിനസ് യുറുഗ്വായ് രക്ഷകനാവുകയായിരുന്നു.

എകാതെറിന്‍ബര്‍ഗ് അരീനയില്‍ ഗോള്‍ പിറന്നതു കണ്ടു ബഞ്ചിലിരുന്ന സലാ കരഞ്ഞു. യുറുഗ്വായ് അര്‍ഹിച്ച വിജയമെങ്കിലും അന്ത്യം വരെ വീറോടെ പൊരുതിയ ഈജിപ്ത് ഒരു സമനില അര്‍ഹിച്ചിരുന്നുവെന്നത് സത്യമാണ്.


യുറുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് നാല് അവസരങ്ങള്‍ തുലച്ചു. മറ്റൊരു സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി 25 വാര അകലെ നിന്നു തൊടുത്ത ഗംഭീര ഫ്രീകിക്ക് ഇടതു പോസ്റ്റില്‍ തട്ടിത്തെറിക്കുന്ന കാഴ്ചയും കാണാനായി.

കവാനിയുടെ മറ്റൊരു ഉഗ്രന്‍ ഷോട്ട് ഗോളി ഷെനാവി ഉജ്വലമായി രക്ഷപ്പെടുത്തി. കവാനിയും സുവാരസും ഒത്തിണങ്ങി കളിയിലുടനീളം നടത്തിയ നീക്കങ്ങളെല്ലാം ഈജിപ്ത് പ്രതിരോധം വിഫലമാക്കുന്ന കാഴ്ചയാണ് കണ്ടത്.

ഒമ്പതു കളിക്കാര്‍ വരെ ചില അവസരങ്ങളില്‍ ഈജിപ്ത് പ്രതിരോധത്തില്‍ അണിനിരന്നപ്പോള്‍ കവാനിയും സുവാരസും നിസ്സഹായരായിപ്പോയി.

പരിക്കേറ്റ മുഹമ്മദ് സലായെ കളത്തിലിറക്കി കൂടുതല്‍ അപകടം വിളിച്ചു വരുത്താന്‍ ഈജിപ്ത് തയ്യാറായില്ല. സലായെ പുറത്തിരുത്തി ഈജിപ്ത് വീറോടെ പ്രതിരോധിച്ചു. കവാനിയും സുവാരസും മാറി മാറി ശ്രമിച്ചിട്ടും ഗോള്‍ വഴങ്ങാതെ ഈജിപ്ത് പ്രതിരോധ നിരയും ഗോളി എല്‍ ഷെന്‍വായിയും അവസാനം വരെ പിടിച്ചുനിന്നു.

എട്ടാം മിനിറ്റില്‍ കവാനിയുടെ താഴ്ന്നു വന്ന ഷോട്ട് ഗോളി ഷെവാനി പിടിച്ചു. 25ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിനു തൊട്ടടുത്തു നിന്ന് സുവാരസ് തൊടുത്ത ഷോട്ട് പുറത്തുപോയി.

ഈ ജയത്തോടെ, എ ഗ്രൂപ്പില്‍ റഷ്യക്കും യുറുഗ്വായ്ക്കും മൂന്നു പോയിന്റ് വീതമായി. ഗോള്‍ ശരാശരിയില്‍ റഷ്യയാണ് മുന്നില്‍.

Keywords: Jose Gimenez , Uruguay, Egypt, Mohamed Salah, FIFA World Cup 2018 , Russia, Saudi Arabia, Gimenez, Edinson Cavani, Luis Suarez,  Diego Godin, Ekaterinbur, Iran, Morocco

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ബെഞ്ചിലിരുന്നു സലാ കരഞ്ഞു, ഫറവോ കോട്ട പൊളിച്ച് യുറുഗ്വായ് വിജയം തട്ടിയെടുത്തു
ബെഞ്ചിലിരുന്നു സലാ കരഞ്ഞു, ഫറവോ കോട്ട പൊളിച്ച് യുറുഗ്വായ് വിജയം തട്ടിയെടുത്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTNv5DyO1jhWPNsxSl3enAWFYkq2nkH4zEjQWN7ks2PQLHsOWo6V3C79ACFGvx3_RQS_Y6csE3sSTYYawx98S47nVI5w5sBRCwd6yJ1hkwTfU-bm6oVc8pzIL845SoTxy_IPLiFfVBLE8/s640/Uruguay.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTNv5DyO1jhWPNsxSl3enAWFYkq2nkH4zEjQWN7ks2PQLHsOWo6V3C79ACFGvx3_RQS_Y6csE3sSTYYawx98S47nVI5w5sBRCwd6yJ1hkwTfU-bm6oVc8pzIL845SoTxy_IPLiFfVBLE8/s72-c/Uruguay.png
www.vyganews.com
https://www.vyganews.com/2018/06/uruguay-beats-egypt-for-1-0.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/06/uruguay-beats-egypt-for-1-0.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy