Search

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍


 ഇടുക്കി: വടകരയില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റര്‍ ബിബീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

വടകര ഡി.വൈ.എസ്.പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ ഇടുക്കി രാജമുടിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ ഇടുക്കിയിലെ ഭാര്യ വീട്ടില്ലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തി പിടികൂടുകയായിരുന്നു.

വീഡിയോ എഡിറ്ററായ ബിബീഷ് വിവാഹ സ്ഥലത്തുനിന്നും മറ്റും എടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയത്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ എത്ര പേരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കൂ.

കേസില്‍ സ്റ്റുഡിയോ ഉടമ  ദിനേശനെയും ഫോട്ടോഗ്രാഫര്‍ സതീശനെയും രണ്ട് ദിവസം മുന്‍പ് ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയിരുന്നു. 450000 അധികം ഫോട്ടോകള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് പൊലീസ് സ്റ്റുഡിയോയില്‍ നിന്ന് കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍