BREAKING NEWS
Search

റിപ്പബ്ലിക് ദിനത്തില്‍ പതിവ് തെറ്റിച്ച് ബി.എസ്.എഫ്: പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന് മധുരം കൈമാറിയില്ല



ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പതിവ് തെറ്റിച്ച് ബി.എസ്.എഫ്. വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനത്തിലും ഇരു രാജ്യങ്ങളുടെസ്വാതന്ത്ര്യ ദിനത്തിലും ഈദ്, ദീപാവലി ആഘോഷവേളകളിലും ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തി സേനകള്‍ പരസ്പരം മധുരവും ആശംസകളും കൈമാറുന്നത് പതിവാണ്.

ആ പതിവാണ് ഇക്കുറി തെറ്റിച്ചത്. രാജ്യാന്തര അതിര്‍ത്തിയിലും ജമ്മുവിലെ നിയന്ത്രണ രേഖയിലും മാസങ്ങളായി പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ് ഇങ്ങനെ പതിവു തെറ്റിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ പാക് ഷെല്ലാക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ ഉള്‍പ്പടെ 13 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.  പാകിസ്ഥാന്റെ ഷെല്ലാക്രമണം കാരണം പതിനായിരത്തോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുമുണ്ട്.

അമൃത്‌സറില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ അട്ടാരി - വാഗാ ചെക്‌പോസ്റ്റിലാണ് സാധാരണയായി വിശേഷദിവസങ്ങളില്‍ മധുരം കൈമാറിയിരുന്നത്.

ഈ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറില്ലെന്ന് ഇന്നലെ തന്നെ ബി.എസ്.എഫ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിനെ അറിയിച്ചിരുന്നു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ റിപ്പബ്ലിക് ദിനത്തില്‍ പതിവ് തെറ്റിച്ച് ബി.എസ്.എഫ്: പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന് മധുരം കൈമാറിയില്ല