.

ചെറിയമ്മയ്ക്ക് അസുഖമെന്നു പറഞ്ഞ് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മാരകമായി ആക്രമിച്ചു, നടി അതുല്യ ചന്ദ്രയും നടന്‍ ബിബിന്‍ പെരുമ്പള്ളിയും അറസ്റ്റില്‍

കൊച്ചി: യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ചലച്ചിത്ര നടി അതുല്യ ചന്ദ്ര, നടന്‍ ബിബിന്‍ പെരുമ്പള്ളി എന്നിവ...


കൊച്ചി: യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ചലച്ചിത്ര നടി അതുല്യ ചന്ദ്ര, നടന്‍ ബിബിന്‍ പെരുമ്പള്ളി എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി . കേസില്‍ ആകെ 12 പ്രതികളാണുള്ളതെന്നു പൊലീസ് പറഞ്ഞു.

അതുല്യ ചന്ദ്രയുടെ അമ്മയുടെ അനുജത്തിക്കു സുഖമില്ലെന്നും അടിയന്തര വൈദ്യസഹായം വേണമെന്നും വിശ്വസിപ്പിച്ചാണ് യുവ ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയത്.

അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഡോക്ടറെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് 12 പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു. കൂടാതെ, അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഏകദേശം മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകളും സംഘം ബലമായി തട്ടിയെടുത്തു.

കടവന്ത്ര പോലീസിന് നല്‍കിയ മൊഴി പ്രകാരം, മുന്‍പ് പരിചയമുള്ളതിനാലാണ് താന്‍ അതുല്യ ചന്ദ്രയുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. മരുന്ന് നല്‍കി രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതി നല്‍കി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ഡോക്ടറെ മര്‍ദ്ദിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തത്.

ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളികളായ ബാക്കി പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

നവംബര്‍ 2-ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഡോക്ടര്‍ മുറിക്കുള്ളില്‍ കയറിയ ഉടന്‍ ബിപിന്‍ അദ്ദേഹത്തെ തടഞ്ഞുവച്ച് മുഖത്ത് അടിച്ചു. പിന്നീട് അദ്ദേഹത്തെ കസേരയില്‍ ഇരുത്തി മാരകമായി സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അവിടെനിന്നു രക്ഷപ്പെട്ട ഡോക്ടര്‍ നേരേ കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. 

കേസിന് പിന്നില്‍ ഹണിട്രാപ്പോ അല്ലെങ്കില്‍ ലക്ഷ്യമിട്ടുള്ള പണം തട്ടല്‍ ശ്രമമോ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

'ഗാനഗന്ധര്‍വ്വന്‍', 'ഇന്നലെ വരെ', 'ഉയിര്‍', 'ഡീയസ് ഈറേ' തുടങ്ങിയ മലയാളം ചിത്രങ്ങളിലും ചില അന്യഭാഷാ ചിത്രങ്ങളിലും അതുല്യചന്ദ്ര അഭിനയിച്ചിട്ടുണ്ട്.

'കള', 'മണിയറയിലെ അശോകന്‍', 'വരനെ ആവശ്യമുണ്ട്', 'ലോക', 'കടകന്‍', 'ആശാന്‍' തുടങ്ങിയ സിനിമകളിലും, നവംബര്‍ 27-ന് റിലീസ് ചെയ്യുന്ന 'പ്രേംപാറ്റ' എന്ന ചിത്രത്തില്‍ 'കരാട്ടെ സണ്ണി' എന്ന കഥാപാത്രമായും ബിബിന്‍ പെരുമ്പള്ളി അഭിനയിച്ചിട്ടുണ്ട്.


News in English: Three people, including film actress Athulya Chandra and actor Bibin Perumbillil, have been arrested in connection with the brutal assault of a young doctor after calling him to a flat. Police stated that there are a total of 12 accused in the case.

The young doctor was lured to the apartment in Ponnurunni under the pretense that Athulya Chandra's mother's younger sister (aunt) was unwell and urgently required medical assistance.

Upon arriving at the apartment, the doctor was locked inside a room and brutally beaten and attacked by a 12-member gang. Additionally, the group forcibly snatched two mobile phones worth approximately ?3 lakh from him.

According to the statement given to the Kadavanthra Police, the doctor clarified that he went to Athulya Chandra's apartment because he knew her previously. The gang assaulted him and attempted to extort money by threatening to frame him with a false complaint alleging that he tried to abuse the patient after administering medication.

Police have intensified their investigation to track down the remaining accused involved in the conspiracy and attack.

The incident occurred on the evening of November 2. As soon as the doctor entered the room, Bibin restrained him and slapped him across the face. They then seated him on a chair and brutally gang-assaulted him. Escaping from the scene, the doctor went straight to the Kadavanthra Police Station and filed a complaint.

Police are investigating whether there was a honey trap or a targeted extortion attempt behind the crime. A search for the remaining absconding accused is underway.

Athulya Chandra has acted in Malayalam films such as Ganagandharvan, Innale Vare, Uyir, and Dies Irae, as well as a few other language films.

Bibin Perumbillil has featured in films like Kala, Maniyarayile Ashokan, Varane Avashyamund, Loka, Kadakan, and Aashan, and plays the character "Karate Sunny" in the movie Prempatta, scheduled for release on November 27.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,815,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8142,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19569,Kochi.,2,Latest News,3,lifestyle,377,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1179,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1306,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2740,
ltr
item
www.vyganews.com: ചെറിയമ്മയ്ക്ക് അസുഖമെന്നു പറഞ്ഞ് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മാരകമായി ആക്രമിച്ചു, നടി അതുല്യ ചന്ദ്രയും നടന്‍ ബിബിന്‍ പെരുമ്പള്ളിയും അറസ്റ്റില്‍
ചെറിയമ്മയ്ക്ക് അസുഖമെന്നു പറഞ്ഞ് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മാരകമായി ആക്രമിച്ചു, നടി അതുല്യ ചന്ദ്രയും നടന്‍ ബിബിന്‍ പെരുമ്പള്ളിയും അറസ്റ്റില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvTt3-9ZR5qouEuZvZF2Y_pl2egVSP4v6ynZiiBnx_YwZFpkZ3jxUsutlOlNOYkVpiu68tAfJ05hUUXyzfBkJEon7eiTUxvplgFRekYkdwEzog7TresyCMO140CabxrMxW3OsU9gdUdvaEQS9lagjuIkslw9oicGkTLZoiDwTXEs6_kLVAwkRPRdknikU/w640-h362/arrest.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvTt3-9ZR5qouEuZvZF2Y_pl2egVSP4v6ynZiiBnx_YwZFpkZ3jxUsutlOlNOYkVpiu68tAfJ05hUUXyzfBkJEon7eiTUxvplgFRekYkdwEzog7TresyCMO140CabxrMxW3OsU9gdUdvaEQS9lagjuIkslw9oicGkTLZoiDwTXEs6_kLVAwkRPRdknikU/s72-w640-c-h362/arrest.jpg
www.vyganews.com
https://www.vyganews.com/2026/11/young-doctor-brutally-attacked-after.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/young-doctor-brutally-attacked-after.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy