കൊച്ചി: കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് അടിയന്തര വാദമില്ല. ഹർജി നാളെ പരിഗണിക്കാമെ...
കൊച്ചി: കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് അടിയന്തര വാദമില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഇന്ന് സെമസ്റ്റർ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർഥികൾക്കായി അഭിഭാഷകരായ ദേവവ്രത്, കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. എന്നാൽ ഹർജിയിൽ നാളെ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
തങ്ങൾ ആവശ്യപ്പെടുന്ന യോഗ്യതകൾ വിദ്യാർഥികൾക്ക് ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകുമെന്ന് സുപ്രീംകോടതി പറഞ്ഞു. ഹർജി ഇന്ന് പരിഗണിക്കാത്ത സാഹചര്യത്തിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ഹൈക്കോടതി ഡിവഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്ദേശിക്കാൻ കോടതികൾക്ക് ആവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
കാലടി സംസ്കൃത സർവകലാശാല വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
കോടതി നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. ഹർജി നൽകിയ 16 പേരിൽ 10 വിദ്യാർഥികളുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയിൽ നിന്നും ഇവർക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Key Words : Kalady University

COMMENTS