Supreme court about suspension of students at kaladi university
ന്യൂഡല്‍ഹി: കാലടി സര്‍വകലാശാലയിലെ പരീക്ഷാ വിവാദത്തില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതിയിലും തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഹര്‍ജി അടിയന്തരമായി പരിഗണിക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ചാല്‍ പ്രത്യേക പരീക്ഷ നടത്താനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി. സസ്പെന്ഷന് മൂലമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് കുറഞ്ഞതെന്നും സര്‍വകലാശാല മനപ്പൂര്‍വം ഉണ്ടാക്കിയ സാഹചര്യമാണെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ വാദം കോടതി അംഗീകരിച്ചില്ല.
Keywords: Supreme court, Students, kaladi university, Suspension

COMMENTS