കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കോഴിക്കോട് കാരന്തൂർ മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തര...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കോഴിക്കോട് കാരന്തൂർ മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകിട്ട് 5:20-ഓടെയാണ് അന്തരിച്ചത്.
ദീർഘകാലമായി സുന്നി പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായിരുന്ന തങ്ങൾ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി മഹല്ലുകളുടെ ഖാളിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1938-ൽ കൊയിലാണ്ടിയിൽ സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായാണ് ജനനം.
മർകസ് ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ-ആത്മീയ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, സൗമ്യമായ പെരുമാറ്റത്തിലൂടെയും ആത്മീയ നേതൃത്വത്തിലൂടെയും ജനഹൃദയങ്ങളിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രമുഖ പണ്ഡിതന്മാരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം, മയ്യത്ത് നിസ്കാരവും ഖബറടക്കവും ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് കൊയിലാണ്ടിയിൽ നടക്കും.
Key Words : Samastha, Sayyid Ali Bafaqi Thangal, Passed Away


COMMENTS