കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ബിഎന്‍എസ് 238 പ്രാകരം തെളിവു നശിപ്പിക്കല...
കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ബിഎന്‍എസ് 238 പ്രാകരം തെളിവു നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയത്. കേസില്‍ മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.
കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷറായ ആര്. നിശാന്തിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കുറ്റം കൂടി ചുമത്തി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ജഡ്ജി തെളിവ് നശിപ്പിച്ചുവെന്ന് ആരോപിച്ച് നേരത്തെ ജയപാലന്റെ കുടുംബം ചേരാനല്ലൂര്‍ സി.ഐക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Key Words : Police, Judge, Cheranellur Accident

COMMENTS