തിരുവനന്തപുരം : ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മുഖ്യമന്ത്രി...
തിരുവനന്തപുരം : ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ ഉത്തരവിറങ്ങിയ സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. 2022 മുതൽ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പിൽ നിന്നുള്ള വിശദീകരണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.
Key Words : Chief Minister V.D. Satheesan, Cliff House

COMMENTS