Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,775 രൂപയും പവന് 1,02,200 രൂപയുമായി.
രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് കേരളത്തിലും സ്വര്‍ണ്ണവില ഉയര്‍ന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 10,455 രൂപയായി. 14 കാരറ്റ് ഗ്രാമിന് 8180 രൂപയും 9 കാരറ്റിന് 5275 രൂപയുമായി. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയാണുള്ളത്.
Keywords: Gold rate, Kerala, Increase, Today


COMMENTS