കൽപ്പറ്റ: വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിന...
കൽപ്പറ്റ: വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം.
ഈ സാഹചര്യത്തിൽ നടപടി നീതിക്ക് നിരക്കാത്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ പ്രിൻസിപ്പലിന് അനുകൂലമായ തെളിവുകൾ ഇന്ന് പുറത്ത് വന്നിരുന്നു. വിനോദയാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആർഡിഡിയോട് അനുമതി തേടിയിരുന്നു. അപേക്ഷയുടെ പകർപ്പ് പുറത്ത് വന്നിരുന്നു.
സ്കൂളിൽ നിന്നുള്ള പഠനയാത്രയ്ക്ക് ഹയർ സെക്കണ്ടറി റീജിയനൽ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, മൂന്ന് ദിവസം വരെ മാത്രമേ പഠനയാത്ര നടത്താവു എന്നിരിക്കെ അഞ്ച് ദിവസത്തെ യാത്ര നടത്തി എന്നീ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രിന്‍സിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽ നിന്ന് സ്ഥലം മാറ്റിയത്.
Key Words : Excursion Controversy, Principal, Meenangadi Government Higher Secondary School

COMMENTS