"The War Is Not Over": Al-Qaeda Praises Flydubai Pilot Terrorist, Calls for More Attacks
![]() |
| സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി |
എന്‍ പ്രഭാകരന്
ദുബായ്: യുദ്ധം അവസാനിച്ചിട്ടില്ലെന്നും തുടരുക തന്നെയാണെന്നും ഫ്ളൈ ദുബായ് വിമാനം പൈലറ്റ് തന്നെ തകര്‍ക്കാന്‍ നോക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര സംഘടനയായ അല്‍ അല്‍-ഖ്വയ്ദ.
'സെപ്റ്റംബര്‍ 11-നും സെപ്റ്റംബര്‍ 30-നും ഇടയില്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, 2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറിയതിന്റെയും ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
അല്‍-ഖ്വയ്ദയുടെ യെമന്‍ അധിഷ്ഠിത വിഭാഗമായ എ ക്യു എ പി, ഫ്ളൈ ദുബായ് വിമാനം തട്ടിയെടുക്കാന്‍ നടത്തിയ പരാജയപ്പെട്ട ശ്രമത്തെക്കുറിച്ച് തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ 'അല്‍-ബയാന്‍'-ല്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഒമാനി സഹപൈലറ്റിന്റെ നടപടികളെ പ്രശംസിക്കുകയും യുഎസ്, ഇസ്രായേലി എയര്‍ലൈനുകള്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
'യുദ്ധം അവസാനിച്ചിട്ടില്ല; സിയോണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്ലാമിനെതിരെ പോരാടുന്ന അവിശ്വാസികളുടെ വിവിധ ക്യാമ്പുകളില്‍ നിന്നുള്ള സേനകളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇപ്പോഴും ആകാശത്ത് പറക്കുന്നുണ്ട്. സെപ്റ്റംബര്‍ 11-ലും സെപ്റ്റംബര്‍ 30-ലും തെളിയിക്കപ്പെട്ടതുപോലെ അവ ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ളവയാണ്,' അറബിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഹൈജാക്കിംഗ് വിജയിച്ചിരുന്നെങ്കില്‍ മേഖലയിലെ ശക്തി സന്തുലനം മാറിമറിയുമായിരുന്നുവെന്ന് ലേഖനത്തില്‍ അവകാശപ്പെടുന്നു. അമുസ്ലിങ്ങള്‍ക്കും യുഎസിനെയും ഇസ്രായേലിനെയും ലക്ഷ്യമിടാമെന്നും അത്തരം ആക്രമണം മുസ്ലിങ്ങളുടെ താല്പര്യങ്ങള്ക്ക് ഉപകരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ശനിയാഴ്ച അബുദാബിയില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ എത്തി കാണുന്നു. (വലത്) ഫ്ലൈദുബായ് വിമാനത്തില്‍ കോ-പൈലറ്റ് ഹമാം അല്‍-ഹമ്മമിദുബായില് നിന്നു ടെല്‍ അവീവിലേക്കു പോയ എഫ് സെഡ് 1073 തകരുന്നത് തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരമായ ഇടപെടലാണ്. ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി കോക്ക്പിറ്റ് ആക്സ് ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ കോക്ക്പിറ്റ് വാതില്‍ തുറന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കിയ മച്ചാര്‍ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു. 30 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് ബോയിംഗ് 737 വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിക്കുന്നതിനിടെ യാത്രക്കാര്‍ സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഫ്ൈള ദുബായ് പൈലറ്റുമാര്‍ വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കി.
ഇന്ത്യന്‍ പൈലറ്റും ഇസ്രായേലി യാത്രക്കാരും യുഎഇ ക്രൂവും ഒന്നിച്ചുവന്ന് വിമാനത്തിലുണ്ടായിരുന്ന 172 പേരുടെ ജീവന് രക്ഷിച്ചത് ഭീകരതയ്ക്കെതിരെയുള്ള മൂന്ന് രാജ്യങ്ങളുടെ പ്രാദേശിക കൂട്ടായ്മയെ കാണിക്കുന്നുവെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു.
'ജിഹാദി ഭീകരന് ദുബായ്-ടെല്‍ അവീവ് വിമാനം തകര്‍ത്ത് എല്ലാവരെയും കൊലപ്പെടുത്തണമായിരുന്നു. എന്നാല്‍ ധൈര്യശാലികളായ ഇസ്രായേലി യാത്രക്കാരും വിമാനം രക്ഷിക്കാന്‍ ഉറച്ചുനിന്ന ഇന്ത്യന്‍ പൈലറ്റും എമിറാത്തി ക്രൂവും ചേര്‍ന്ന് അയാളെ നേരിട്ടു. ഇസ്രായേലികളും എമിറേറ്റികളും ഇന്ത്യക്കാരും ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കുന്നു. അതാണ് നമ്മുടെ മേഖലയുടെയും ലോകത്തിന്റെയും ഭാവി,' എന്ന് മന്ത്രാലയം കുറിച്ചു.
ഒമാന്‍ പൗരനായ ഹമാം അല്‍-ഹമ്മാമി കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ വിമാന ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കോക്ക്പിറ്റ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റ് ശക്തമായി ചെറുത്തുതോല്പ്പിച്ചു.
വിമാനം അപകടകരമായ രീതിയില്‍ താഴേക്ക് പതിക്കുമ്പോള്‍, ഗുരുതരമായി പരിക്കേറ്റ പൈലറ്റ് മനസ്സാന്നിധ്യം വീണ്ടെടുത്ത് കോക്ക്പിറ്റ് വാതില്‍ തുറന്നുകൊടുത്തു. ഇത് ഇസ്രായേലി യാത്രക്കാര്‍ക്ക് ഉള്ളില്‍ കടന്ന് അക്രമിയെ കീഴടക്കാന്‍ സഹായകരമായി. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
പരിക്കേറ്റ മച്ചാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരടക്കം നിരവധി ലോകനേതാക്കള്‍ പൈലറ്റിന്റെ ധീരമായ നടപടിയെ പ്രശംസിച്ചു.
ഈ സംഭവം ഒമാനി പൈലറ്റിന്റെ പശ്ചാത്തലത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. തീവ്രവാദ നിലപാടുകള്‍ കാരണം സ്വന്തം രാജ്യം പറക്കുന്നതില്‍ നിന്ന് വിലക്കിയിരുന്ന പൈലറ്റിന് ഫ്ളൈ ദുബായില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കുകയായിരുന്നു.
ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാന്‍ പൗരന് ടെല്‍ അവീവിലേക്ക് വിമാനം പറത്താന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്നതിനെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാര്‍ രാജ്യത്തേക്ക് വിമാനം പറത്തുന്നത് തടയാന്‍ എയര്‍ലൈനുകളുമായി കരാറുകളുണ്ടെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നു.
യുഎഇയില്‍ നെതന്യാഹുവിന് ആതിഥ്യമരുളി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. അബുദാബിയില്‍ വച്ച് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നെതന്യാഹുവും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. അബ്രഹാം അക്കോര്‍ഡ്സില്‍ ഒപ്പുവച്ചതിന് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച ചുരുക്കം ചില അറബ് രാജ്യങ്ങളിലൊന്നാണ് യുഎസ് സഖ്യകക്ഷിയായ യുഎഇ.
News in English:
In the backdrop of the incident where a pilot attempted to crash a Flydubai aircraft, the terrorist organization Al-Qaeda stated that the war is not over and that it will continue.
An article titled "Between September 11 and September 30" included pictures of the aircraft crashing into the World Trade Center on September 11, 2001, alongside images of the Tel Aviv-bound Flydubai flight.
Al-Qaeda's Yemen-based wing, AQAP (Al-Qaeda in the Arabian Peninsula), published an editorial in its weekly publication 'Al-Bayan' regarding the failed attempt to hijack the Flydubai aircraft. The editorial praised the actions of the Omani co-pilot and called for similar attacks against US and Israeli airlines.
"The war is not over; aircraft carrying Zionists, Americans, and forces from various camps of unbelievers fighting against Islam are still flying in the skies. As proven on September 11 and September 30, they remain vulnerable to attacks," stated the article written in Arabic.
The article claimed that if the hijacking had succeeded, it would have altered the balance of power in the region. It further stated that non-Muslims, the US, and Israel could be targeted, and that such attacks would serve the interests of Muslims.
What Happened on the Flydubai Flight
A major disaster was averted on flight FZ 1073 from Dubai to Tel Aviv due to the brave intervention of Indian Captain Smith Machar. When the Omani co-pilot, Hamam Al-Hammami, attacked him with a cockpit axe, Captain Machar managed to open the cockpit door and alert the crew. As the Boeing 737 aircraft plummeted nearly 14,000 feet in under 30 seconds, passengers overpowered the co-pilot. Two other Flydubai pilots on board subsequently landed the aircraft safely in Tabuk, Saudi Arabia.
Israel's Ministry of Foreign Affairs posted on X (formerly Twitter) that the joint effort of the Indian pilot, Israeli passengers, and the UAE crew to save the 172 people on board demonstrates a regional alignment of three nations against terrorism.
"The jihadi terrorist wanted to destroy the Dubai–Tel Aviv flight and kill everyone on board. However, brave Israeli passengers, along with the resolute Indian pilot and the Emirati crew who stood firm to save the aircraft, confronted him. Israelis, Emiratis, and Indians stand united against terrorism. That is the future of our region and the world," the ministry posted.
Omani national Hamam Al-Hammami had attacked Indian Captain Smith Machar inside the cockpit using an axe. However, the Indian pilot fought back decisively.
Despite suffering severe injuries while the aircraft descended dangerously, the pilot maintained his composure and unlocked the cockpit door. This enabled the Israeli passengers to enter and subdue the attacker. Two off-duty pilots who were on board then took control of the aircraft and brought it to a safe landing.
The injured Machar was admitted to the hospital and is currently recovering. Several world leaders—including Prime Minister Narendra Modi, Israeli Prime Minister Benjamin Netanyahu, and US President Donald Trump—praised the pilot's heroic actions.
This incident has raised numerous questions regarding the Omani pilot's background. Banned from flying in his home country due to extremist views, he was nonetheless permitted to work for Flydubai.
Authorities are investigating how a citizen of Oman—a country without diplomatic ties with Israel—was allowed to fly an aircraft to Tel Aviv. Prime Minister Netanyahu stated last week that agreements exist with airlines to prevent pilots from countries without diplomatic ties with Israel from flying into the nation.
This development occurred days after UAE hosted Netanyahu, where a meeting took place in Abu Dhabi between Sheikh Mohamed bin Zayed Al Nahyan and Netanyahu. The US-allied UAE is one of the few Arab nations that established formal relations with Israel following the signing of the Abraham Accords.



COMMENTS