.

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിനും കൂട്ടു പ്രതികള്‍ക്കും ജാമ്യമില്ല, ഹൈക്കോടതിയെ സമീപിച്ചേക്കും

Suhail Sajeev's bail plea is rejected

സ്വന്തം ലേഖകന്‍

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിനും കൂട്ടാളികളായ നിനവ്, ജോയല്‍, അമീര്‍ എന്നിവര്‍ക്കും എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികള്‍ ജില്ലാ കോടതിയെ സമീപിച്ചത്. 

പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും കേസില്‍ തെളിവെടുപ്പും മറ്റ് അന്വേഷണങ്ങളും നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്.

വിമാനത്താവള റോഡില്‍ അത്താണി എയര്‍പോര്‍ട്ട് സിഗ്‌നല്‍ കവലയ്ക്കു സമീപമാണ് ഈ മാസം 11ന് അപകടമുണ്ടായത്. മദ്യലഹരിയില്‍ സുഹൈല്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

കര്‍ണാടക സുള്ള്യ കനകമജലു സുണ്ണമൂല പെല്‍ത്തടുക്ക പി.എ. ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇയാസ് (22), വയനാട് കല്‍പ്പറ്റ മടക്കിമല സന്തോഷ്ഭവനില്‍ സന്തോഷിന്റെ മകള്‍ കെ.വി. ദേവിക (21), 

പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളന്‍കുഴിയില്‍ പ്രദീപിന്റെ മകള്‍ എം.പി. ഗോപിക (22) എന്നിവരാണ് മരിച്ചത്.

റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. അമിതവേഗത്തിലും മദ്യപിച്ചും വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വാദങ്ങള്‍ കോടതി പൂര്‍ണമായി ശരിവയ്ക്കുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും, പ്രതികള്‍ പുറത്തിറങ്ങുന്നത് സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രേരണയാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുഹൈല്‍ സജീവിനെതിരെ ഗുരുതരമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. വാഹനം ഓടിച്ചിരുന്ന സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും അനുവദനീയമായതിലും ഇരട്ടിയിലധികം മദ്യം ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മുഖ്യപ്രതിയായ 19-കാരന്‍ സുഹൈല്‍ സജീവിനെ കുരുക്കിലാക്കുന്ന തരത്തില്‍ കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദസന്ദേശം ലഭിച്ചതും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അപകടം നടന്നശേഷം രാവിലെ 9.25-ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ഈ ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.

എന്നാല്‍, സുഹൈലിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനാല്‍ ഇനിയും ജയിലില്‍ അടയ്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കോടതി ഈ വാദം തള്ളുകയായിരുന്നു. ഇനി പ്രതികള്‍ക്കു മുന്നില്‍ ഹൈക്കോടതിയെ സമീപിക്കുക മാത്രമേ വഴിയുള്ളൂ.

Keywords: Court, Suhail Sajeev, Bail, Reject


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,815,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8142,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19570,Kochi.,2,Latest News,3,lifestyle,377,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1179,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1306,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2740,
ltr
item
www.vyganews.com: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിനും കൂട്ടു പ്രതികള്‍ക്കും ജാമ്യമില്ല, ഹൈക്കോടതിയെ സമീപിച്ചേക്കും
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിനും കൂട്ടു പ്രതികള്‍ക്കും ജാമ്യമില്ല, ഹൈക്കോടതിയെ സമീപിച്ചേക്കും
Suhail Sajeev's bail plea is rejected
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqABS5PHxM1NUwIDaFQCr5QxsqDhjbL9mlFPSUGh9p5sCDS6nOU5Oi2zG1Wpwrt_Gz4cU7RcV4gK1t-kMhNnBNW-fM-nDcMcZOoaCKJ3Uih-CsY6dccws4BAQIqKhmge2Hb8p0Eph29KDlpgBuhyBasIIZarVAhIx80WxMlLfEI2NiS5hK4qRQv6ywfyM/w640-h352/s.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqABS5PHxM1NUwIDaFQCr5QxsqDhjbL9mlFPSUGh9p5sCDS6nOU5Oi2zG1Wpwrt_Gz4cU7RcV4gK1t-kMhNnBNW-fM-nDcMcZOoaCKJ3Uih-CsY6dccws4BAQIqKhmge2Hb8p0Eph29KDlpgBuhyBasIIZarVAhIx80WxMlLfEI2NiS5hK4qRQv6ywfyM/s72-w640-c-h352/s.jpg
www.vyganews.com
https://www.vyganews.com/2026/10/suhail-sajeevs-bail-plea-is-rejected.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/suhail-sajeevs-bail-plea-is-rejected.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy