ന്യൂഡൽഹി: 2026ലെ സമാധാന നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർ...
ന്യൂഡൽഹി: 2026ലെ സമാധാന നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ് നവനീതം നവി പിള്ള. 2008 - 14 കാലഘട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ, ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തുകൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നവനീതം നവി പിള്ള. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ളയുടെ മുത്തച്ഛൻ തമിഴ്നാട് സ്വദേശിയാണ്.
Key Words : Nobel Peace Prize, Indian-origin Navanethem 'Navi' Pillay


COMMENTS