ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബിജെപി നേതാവും നിലവിലെ സിക്കിം ഗവർണറുമായ ഓം പ്രകാശ് മാഥൂറിനെ (ഒ.പി. മാഥൂർ) രാഷ്ട്രപതി ദ്രൗപദി...
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബിജെപി നേതാവും നിലവിലെ സിക്കിം ഗവർണറുമായ ഓം പ്രകാശ് മാഥൂറിനെ (ഒ.പി. മാഥൂർ) രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാട് ഗവർണറായി സ്ഥലം മാറ്റി. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഭവൻ ഇന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു.
രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാവായ ഓം പ്രകാശ് മാഥൂർ മുൻപ് ലോക്സഭയിലും രാജ്യസഭയിലും അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിക്കിം ഗവർണർ പദവിയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഒഡീഷ, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്. പുതുതായി നിയമിതരായ ഗവർണർമാർ അതത് സംസ്ഥാനങ്ങളിൽ ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ ഉത്തരവ് നിലവിൽ വരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
Key Words : Om Prakash Mathur ,Rajendra Arlekar , Kerala


COMMENTS