കൊച്ചി : നെടുമ്പാശ്ശേരിയിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ നാല് പ്രതികളെയും കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു...
കൊച്ചി : നെടുമ്പാശ്ശേരിയിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ നാല് പ്രതികളെയും കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 വരെയാണ് കസ്റ്റഡി കാലാവധി.
സാക്ഷികളെ കാണിച്ച് ഉറപ്പുവരുത്തുന്നതിനും, ഡിജിറ്റൽ തെളിവുകൾ സംബന്ധമായ ചോദ്യം ചെയ്യലിനുമാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. ജില്ലാ കോടതി കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നായിരുന്നു പോലീസിന്റെ ഈ നീക്കം. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് പോലീസ് ചോദിച്ചിരുന്നത്.
ദൃക്സാക്ഷികളെ കാണിച്ചു തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യൽ എന്നിവ പൂർത്തിയാക്കണം എന്നായിരുന്നു കസ്റ്റഡി അപേക്ഷയിലെ ഉള്ളടക്കം. ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഇതിനോടകം പ്രതികളുടെ ചിത്രവും വിവരങ്ങളും വൈറൽ ആണ്. ഇനിയെന്തിനു തിരിച്ചറിയൽ പരേഡ് എന്നു ആയിരുന്നു വാദം.
കേസിന്റെ കുറ്റപത്രം തയ്യാറക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതേത്തുടർന്നാണ് കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെ നാളെ വൈകിട്ട് 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടാം തവണയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടുന്നത്.
അപകടമുണ്ടാക്കിയ മിനി കൂപ്പറിന്റെ ഇഡിആർ പരിശോധന സാങ്കേതിക വിദഗ്ദ്ധർ തുടരുകയാണ്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതോടെ മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകി.
Key Words : Nedumbassery accident , Suhail,


COMMENTS