തിരുവനന്തപുരം : മുതിർന്ന നേതാക്കളായ അടൂർ പ്രകാശിനും കെ. സുധാകരനും മറുപടിയും പരോക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ . ഒരാൾ മുഖ്യമന്ത്രിക്കെത...
തിരുവനന്തപുരം : മുതിർന്ന നേതാക്കളായ അടൂർ പ്രകാശിനും കെ. സുധാകരനും മറുപടിയും പരോക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ . ഒരാൾ മുഖ്യമന്ത്രിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ആരോ ഉണ്ടെന്ന് മുരളീധരൻ പറഞ്ഞു.
ആണുങ്ങളുടെ സർക്കാർ എന്ന സുധാകരൻ്റെ വിമർശനത്തിന്-ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങളൊക്കെ ടെസ്റ്റ് ചെയ്തുകൊടുക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
'മുഖ്യമന്ത്രിക്കെതിരേ ഒരു വ്യക്തി നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കിൽ സംബഡി ബിഹൈൻഡ് ദ കർട്ടൻ (തിരശ്ശീലയ്ക്ക് പിന്നിൽ ആരോ ഉണ്ട്.) അത് ആരാണെന്ന് ഞാൻ പറയുന്നില്ല. അത്രയേ തനിക്ക് പറയാനുള്ളൂ, മുരളീധരൻ പറഞ്ഞു.
വിഷയം ചർച്ച ചെയ്ത് പരിഹരിക്കണ്ടേ എന്ന ചോദ്യത്തിന്- പാർട്ടിയുടെ ദേശീയനേതൃത്വമുണ്ട് അതൊക്കെ മനസ്സിലാക്കാനെന്നും അവർ അത് സമയംപോലെ ചെയ്തോളുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Key Words : K Muraleedharan, VD Satheesan, Adoor Prakash

COMMENTS