തിരുവനന്തപുരം : സര്‍ക്കാരിന്റെ സരള്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്. കേള്‍ക്കാന്‍ 'സരളം' എന്ന് തോന്നാമെങ്കിലും ഇതൊര...
തിരുവനന്തപുരം : സര്‍ക്കാരിന്റെ സരള്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്. കേള്‍ക്കാന്‍ 'സരളം' എന്ന് തോന്നാമെങ്കിലും ഇതൊരു കരാള ബില്ലാണെന്നും, ഈ രൂപത്തില്‍ ബില്ല് നടപ്പിലാക്കിയാല്‍ കേരളത്തിലെ കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മുഖ്യമന്ത്രി വി ഡി സതീശൻ നന്നായി പഠിക്കുന്ന ആളാണെങ്കിലും, അദ്ദേഹം ഈ ബില്ല് ശരിയായി പഠിച്ചിട്ടില്ലെന്നും ഇതിന്റെ ആപത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നാടിന് ബോധ്യപ്പെടുമെന്നും സുധാകരന് കുറ്റപ്പെടുത്തി.
ബില്‍ പാസായാല്‍ വനപ്രദേശങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും എണ്ണം ഗണ്യമായി കുറയുമെന്നും കുട്ടനാട്ടില്‍ നെല്‍വയല്‍ സംരക്ഷണത്തിനുവേണ്ടി സമരം ചെയ്തിട്ടുള്ള തനിക്ക് ഇതിന്റെ ആപത്ത് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി സുധാകരന് ഉന്നയിച്ച ഈ ഗൗരവമുള്ള കാര്യങ്ങളെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭയിലെ വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളും അദ്ദേഹത്തിന്റെ ഭേദഗതി നിര്‍ദ്ദേശത്തെ അനുകൂലിക്കുകയുണ്ടായി. എന്നാല്‍, ബില്ല് പാസായാല്‍ തണ്ണീര്‍ത്തടങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും ആര്‍ക്കും ഒരു സെന്റ് സ്ഥലം പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മറുപടി നല്കി.
നെല്‍വയലുകള്‍ ആണെങ്കില്‍ അവ നികത്തുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ക്ക് ശക്തമായ അധികാരമുണ്ടായിരിക്കുമെന്നും, കൃത്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമേ അനുമതി നല്‍കുകയുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Key Words : G. Sudhakaran, Saral Bill

COMMENTS