കൊച്ചി : സി എം ആർ എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമാ...
കൊച്ചി : സി എം ആർ എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികൾ ഉണ്ടാകില്ല.
ഈ വെള്ളിയാഴ്ച പിണറായിക്ക് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ടെങ്കിലും ഭാവി നടപടികൾ ആലോചിച്ചായിരിക്കും കൈക്കൊള്ളുക. ഇ ഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേർന്നാകും തുടർ നടപടികൾ ആലോചിക്കുക. ഹൈക്കോടതിയിൽ ഇ ഡി നടപടികൾ ചോദ്യം ചെയ്തുള്ള പിണറായിയുടെ അപ്പീൽ നിലനിൽക്കുന്നതിനാലാണ് തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന ആലോചനയിലേക്ക് അന്വേഷണ സംഘം എത്തിയത്.
പക്ഷേ പിണറായിക്ക് കഴിഞ്ഞ ദിവസം നൽകി സമൻസ് നിലനിൽക്കുമെന്ന് ഇ ഡി വ്യക്തമാക്കി. ഹാജരായില്ലെങ്കിൽ നിയമോപദേശം തേടാനാണ് തീരുമാനം. എങ്കിലും അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും. വിജിലൻസ് കേസിലെ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് . ഇ ഡിക്ക് തിരിച്ചടിയല്ലെന്നാണ് അനുമാനം.
ഇ ഡിയുടെ കേസിലെ അന്വേഷണത്തിന് തടസമില്ലെങ്കിലും, വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ തത്കാലത്തേക്ക് തുടർനീക്കങ്ങൾ ഉണ്ടാകില്ല.
Key Words : Supreme Court verdict, ED, Pinarayi Vijayan

COMMENTS