ചെന്നൈ: തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പ്രമുഖ വ...
ചെന്നൈ: തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇരു മേഖലകളിലെയും മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിട്ടു.
കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊ
കയാണ്. അപകടസാധ്യത ഒഴിവാക്കാൻ വിനോദസഞ്ചാരികൾ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി. ചുരങ്ങളിലൂടെയുള്ള രാത്രികാല യാത്രകൾക്കും ട്രെക്കിംഗിനും വിലക്കുണ്ട്. നിലവിൽ ഈ പ്രദേശങ്ങളിൽ തങ്ങുന്ന വിനോദസഞ്ചാരികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദുരന്തനിവാരണ സേനയും പൊലീസും അതീവ ജാഗ്രതയിലാണ്.
Key Words : Rain Alert, Kodaikanal, Ooty

COMMENTS