Death Threats Against Marunadan Malayali Editor: COAM India Condemns; Complaint to be Lodged with DGP and Home Minister
കൊച്ചി : മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വധഭീഷണികളെ കോം ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. ഇത്തരം ഭീഷണികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു.
ഒരു മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസം നിരന്തരം വാട്‌സാപ്പ് കോളായും സന്ദേശങ്ങളായും വധഭീക്ഷണി ഉള്‍പ്പെടെ ഉണ്ടായതായാണ് പരാതി.
വാര്‍ത്തകള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയരുന്ന വധഭീഷണികളും ആക്രമണ നീക്കങ്ങളും ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി.
ചൊവ്വാഴ്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തില്‍ യോഗത്തില്‍ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. സെക്രട്ടറി സോയിമോന്‍ മാത്യു പ്രമേയം അവതരിപ്പിച്ചു.
തുടര്‍ച്ചയായി വരുന്ന വധഭീഷണികളില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
Summary: The executive committee meeting of COAM India strongly condemned the persistent death threats against Marunadan Malayali Editor Shajan Skaria. The meeting decided to submit a complaint to the State Home Minister and the State Police Chief, demanding strict legal action against such threats and requesting that the safety of journalists be ensured.


COMMENTS