തിരുവനന്തപുരം : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടായത് തെറ്റായ നടപടികളെന്ന് ഡി വൈ എഫ് ഐ. പ്രതിയെ വിട്ടയച്ചതു മുതൽ കേസ് ...
തിരുവനന്തപുരം : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടായത് തെറ്റായ നടപടികളെന്ന് ഡി വൈ എഫ് ഐ. പ്രതിയെ വിട്ടയച്ചതു മുതൽ കേസ് അട്ടിമറിക്കാൻ നീക്കം. കുറ്റക്കാരായ ഉന്നതരെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവം
ഡി വൈ എഫ് ഐ തട്ടുകടക്കാരൻ്റെ മക്കൾക്കൊപ്പമാണ്, കുടുംബത്തിന് നിയമ സഹായം ഉൾപ്പെടെ എല്ലാ പിന്തുണയും നൽകും. ആഭ്യന്തര വകുപ്പ് നിയമസംവിധാനത്തെ നോക്കു കുത്തിയാക്കുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം ഗൗരവതരം. നീതി ലഭ്യമാക്കാനുള്ള പോരാട്ടം തുടരും.
മുഖ്യമന്ത്രിയുടെ ജില്ലയിൽ നടക്കുന്നത് നീതി നിഷേധം. നീതി നിഷേധിക്കാനുള്ള എല്ലാ നീക്കത്തെയും പ്രതിരോധിക്കും. മക്കൾക്ക് അച്ഛനെ തിരിച്ചു നൽകാൻ കഴിയില്ല, പക്ഷേ അവർക്ക് നീതി ലഭ്യമാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
ചേരാനെല്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
Key Words : Cheranalloor Accident, Police

COMMENTS