.

ചേരാനല്ലൂരില്‍ ദുരന്തം: ജഡ്ജിയുടെ മകനെ വീണ്ടും കസ്റ്റഡിയിലെടുത്തു, കൈയോടെ ജാമ്യം അനുവദിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, പ്രതി കാര്‍ പറത്തിയത് 104 കിലോ മീറ്റര്‍ വേഗത്തില്‍, വീഡിയോയും പകര്‍ത്തി, നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

Cheranalloor Tragedy: Judge's Son Re-Custodied, Granted Bail Hand-in-Hand by Juvenile Justice Board; Accused Drove Car at 104 km/h and Filmed Video; J

ജയബാലകൃഷ്ണന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വിലപിക്കുന്ന ബന്ധുക്കള്‍, കുഴഞ്ഞുവീണ മകള്‍ ഭദ്രകീര്‍ത്തിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു


സ്വന്തം ലേഖകന്‍

കൊച്ചി: ചേരാനല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രികനെ ആഡംബര കാറില്‍ അമിതവേഗത്തിലെത്തി ഇടിച്ചുകൊന്ന ജഡ്ജിയുടെ പ്രായപൂര്‍ത്തിയെത്താത്ത മകനെ വീണ്ടും കസ്റ്റഡിയിലെടുത്തു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയെങ്കിലും കൈയോടെ ജാമ്യം അനുവദിച്ചു.

സ്‌കൂട്ടര്‍ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) കാറിടിച്ച് മരിച്ചിരുന്നു. ലൈസന്‍സില്ലാതെ കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരനാണ് അപകടത്തിന് കാരണക്കാരന്‍. ഇരിങ്ങാലക്കുട അഡിഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ് പ്രതി.

പ്രതിക്ക് പോലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. ഇതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി ഡിജിപിയെ അറിയിക്കുകയും ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പോലീസ് സ്റ്റേഷന് മുന്നില്‍ ശക്തമായ ഉപരോധവും പ്രതിഷേധവും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടയില്‍ ജയബാലകൃഷ്ണന്റെ മകള്‍ കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്നാണ് രാത്രി പതിനൊന്നരയോടെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. രാത്രി തന്നെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ പ്രതിക്ക് പന്ത്രണ്ടരയോടെ ജാമ്യം അനുവദിച്ചു.


തങ്ങളുടെ പിതാവ് വെറും തട്ടുകടക്കാരനായതിനാലും പ്രതി ജഡ്ജിയുടെ മകനായതിനാലും നിയമം രണ്ടു രീതിയിലാണ് നടപ്പിലാകുന്നതെന്ന് കുടുംബം ആരോപിച്ചു. അച്ഛന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു കിട്ടുന്നതിനു മുന്‍പു തന്നെ പ്രതിക്ക് പൊലീസ് സ്റ്റേഷന്‍ ജാമ്യം കൊടുത്തയച്ചു. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ടാണ് പെട്ടെന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നും, പ്രതിയുടെ ഫോട്ടോയെടുത്തപ്പോള്‍ പോലീസ് ഫോണ്‍ വാങ്ങി ഡിലീറ്റ് ചെയ്യിച്ചെന്നും മക്കളായ ഭദ്രകീര്‍ത്തിയും ഭരത്ശങ്കറും ആരോപിച്ചു. പ്രതിഷേധത്തിനിടയില്‍ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി കുഴഞ്ഞുവീഴുകയും, ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയും ചെയ്തു. പ്രതി മൈനറായതിനാല്‍ പിതാവിനെതിരെ നടപടിയെടുക്കണമെന്നും ഭദ്രകീര്‍ത്തി ആവശ്യപ്പെട്ടു. 

പ്രതിക്കു ജാമ്യം നല്കിയതിനെതിരേ ജയബാലകൃഷ്ണന്റെ കുടുംബം നടത്തിയ പ്രതിഷേധത്തിന് കൂട്ടായി വിവിധ സംഘടനകളും എത്തിയതോടെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ജഡ്ജിയുടെ മകന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതിയെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ച പ്രധാന ആരോപണം.

കാര്‍ പറപ്പിച്ചത് 104 കിലോ മീറ്റര്‍ വേഗത്തില്‍, വീഡിയോയും സ്വയം പകര്‍ത്തി

നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത മറ്റൊരു വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കേരളത്തില്‍ ചേരാനല്ലൂര്‍ അപകടവും നടന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനങ്ങളുടെ താക്കോല്‍ നല്‍കുന്ന മാതാപിതാക്കളുടെ പ്രവണതയും കൗമാരക്കാരുടെ അമിതവേഗവും നിരത്തുകളില്‍ വലിയ അപകടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും വഴിവയ്ക്കുകയാണ്.

ജയബാലകൃഷ്ണന്റെ ജീവനെടുത്ത സമയത്ത് 17കാരന്‍ ബെന്‍സ് ആഡംബര കാര്‍ 104 കിലോ മീറ്റര്‍ വേഗത്തിലാണ് പറപ്പിച്ചിരുന്നത്. ഇതിന്റെ വീഡിയോ പ്രതി സ്വയം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിരുന്നു. അമിത വേഗത്തില്‍ കാര്‍ ഓടിക്കുന്നതിനിടെ വീഡിയോ പകര്‍ത്തിയപ്പോള്‍ ശ്രദ്ധ മാറിയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.


അച്ഛന് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: ജയബാലകൃഷ്ണണന്റെ മകള്‍ ഭദ്രകീര്‍ത്തി 

അച്ഛന് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ജയബാലകൃഷ്ണണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛന്‍. നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. ഇങ്ങനെ ഒരു മരണം അച്ഛന്‍ അര്‍ഹിക്കുന്നതല്ല. പ്രതി ജഡ്ജിയുടെ മകനായതാണ് പ്രശ്നം. അതുകൊണ്ടാണ് നടപടി എടുക്കാന്‍ മടിക്കുന്നത്. സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം ജയിലില്‍ ആകുമായിരുന്നു. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പോലീസ് പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു, ഭദ്രകീര്‍ത്തി പറഞ്ഞു.

കഷ്ടപ്പെട്ട് പഠിച്ചതും ജോലിക്ക് പോയതും അച്ഛന് ഒരു ദിവസമെങ്കിലും കട പൂട്ടി സമാധാമായി ഇരിക്കാന്‍ അവസരമുണ്ടാക്കാനായിരുന്നു. ഇനി ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. ഇത്രയും നാള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. സന്തോഷം എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല. അച്ഛന് നീതി എപ്പോള്‍ കിട്ടുമോ അന്ന് വരെ പോരാട്ടം തുടരും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൊടുക്കും. കുറ്റക്കാരായ പോലീസുകാര്‍ക്കടക്കം എല്ലാവര്‍ക്കുമെതിരെ നടപടി വേണം. എന്റെ അച്ഛന്റെ ബോഡി കിട്ടുന്നതിന് മുന്‍പ് ഈ പ്രതിയെ അവര്‍ പറഞ്ഞുവിട്ടു. അങ്ങനെ ഒരു നിയമം ഉണ്ടോ എന്നും ഭദ്രകീര്‍ത്തി ചോദിച്ചു.


News in English: The minor son of a judge, who rammed a luxury car at high speed into a scooter rider in Cheranalloor resulting in his death, was taken into custody again and produced before the Juvenile Justice Board. However, he was granted bail immediately.

Jayabalakrishnan (55), a native of Manjali who was riding the scooter, died after being hit by the car. The 17-year-old, who was driving the car without a license, caused the accident. The accused is the son of an Additional Sessions Judge from Iringalakuda.

The police had initially released the accused on station bail. Home Minister Ramesh Chennithala conveyed his severe dissatisfaction over this to the DGP, while Jayabalakrishnan’s family members and local residents staged a heavy blockade and protest in front of the police station. Jayabalakrishnan’s daughter collapsed during the protest. Following this, the police took the minor into custody again around 11:30 PM. Produced before the Juvenile Justice Board at night, the accused was granted bail around 12:30 AM.

The family alleged that because their father was just a roadside eatery owner and the accused is a judge’s son, the law is being applied in two different ways. They pointed out that station bail was granted to the accused even before their father’s body was handed over after the autopsy. Sons and daughters Bhadrakirthi and Bharath Sankar alleged that station bail was given quickly solely because he is a judge’s son, and that the police took away their phone and deleted photos taken of the accused. During the protest, Jayabalakrishnan’s daughter Bhadrakirthi collapsed and was immediately admitted to the hospital for treatment. Bhadrakirthi also demanded that since the accused is a minor, action should be taken against his father.

As various organizations joined the protest organized by Jayabalakrishnan’s family against granting bail to the accused, intense tension prevailed around the Cheranalloor police station premises. The main grievance raised by the protesters was that there is one law for the judge’s son and another for the common man.

Car Driven at 104 km/h Speed; Video Recorded by Himself

The Cheranalloor accident occurred in Kerala even before the shock of another road accident in Nedumbassery that claimed three lives had faded. The tendency of parents to hand over vehicle keys to minors and the high speeds driven by teenagers are causing major accidents and misery on the roads.

At the time he took Jayabalakrishnan's life, the 17-year-old was driving the luxury Benz car at a speed of 104 km/h. The accused had also filmed a video of this on his mobile phone. The police obtained these visuals. The police suspect that the distraction caused by recording the video while driving at extreme speed led to the accident.

"Will Go to Any Extent to Get Justice for Father": Jayabalakrishnan's Daughter Bhadrakirthi

Jayabalakrishnan's daughter Bhadrakirthi said they would go to any extent to get justice for her father.

"Father was someone who wouldn't hurt even an ant. He endured and survived even while facing a hundred health issues. My father did not deserve such a death. The problem is that the accused is a judge's son. That is why they are hesitating to take action. If it were a common man, he would have been in jail by now. 'He is a judge, the accused is a judge's son, he is only 17 years old' — these are the excuses given by the police. I have lost respect and faith in the uniform," Bhadrakirthi said.

"We studied hard and went to work so that father could close his shop for at least one day and rest peacefully. Now, whom am I living for? All this while, father lived for us. He didn't even know what happiness was. The struggle will continue until father gets justice. I will meet the Chief Minister directly and submit a complaint. Action must be taken against everyone, including the guilty police officers. They let this accused go even before my father's body was returned. Is there any law like that?" Bhadrakirthi asked.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,814,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8141,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19561,Kochi.,2,Latest News,3,lifestyle,375,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2664,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,424,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1176,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1305,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2735,
ltr
item
www.vyganews.com: ചേരാനല്ലൂരില്‍ ദുരന്തം: ജഡ്ജിയുടെ മകനെ വീണ്ടും കസ്റ്റഡിയിലെടുത്തു, കൈയോടെ ജാമ്യം അനുവദിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, പ്രതി കാര്‍ പറത്തിയത് 104 കിലോ മീറ്റര്‍ വേഗത്തില്‍, വീഡിയോയും പകര്‍ത്തി, നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
ചേരാനല്ലൂരില്‍ ദുരന്തം: ജഡ്ജിയുടെ മകനെ വീണ്ടും കസ്റ്റഡിയിലെടുത്തു, കൈയോടെ ജാമ്യം അനുവദിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, പ്രതി കാര്‍ പറത്തിയത് 104 കിലോ മീറ്റര്‍ വേഗത്തില്‍, വീഡിയോയും പകര്‍ത്തി, നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
Cheranalloor Tragedy: Judge's Son Re-Custodied, Granted Bail Hand-in-Hand by Juvenile Justice Board; Accused Drove Car at 104 km/h and Filmed Video; J
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMWxhfEHhn-xbMXrnunxCTH5zhdvoP7QU5CMKsdvR8kqeak4z0CmM5vHLOvepmVNcLp7FKO1uszwXE_C5vEaHOCJm47LdvRO9u1n5JbyTGbN8WYcCgC32N7pNCd2OY_slxSR2UD8czePNQDRDV39F-b8v2xlcg4fauEHCmEX6jPy1YQUF7ns8yUaqSV-A/w640-h360/Jayabalarishnan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMWxhfEHhn-xbMXrnunxCTH5zhdvoP7QU5CMKsdvR8kqeak4z0CmM5vHLOvepmVNcLp7FKO1uszwXE_C5vEaHOCJm47LdvRO9u1n5JbyTGbN8WYcCgC32N7pNCd2OY_slxSR2UD8czePNQDRDV39F-b8v2xlcg4fauEHCmEX6jPy1YQUF7ns8yUaqSV-A/s72-w640-c-h360/Jayabalarishnan.jpg
www.vyganews.com
https://www.vyganews.com/2026/10/cheranalloor-tragedy-judges-son-re.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/cheranalloor-tragedy-judges-son-re.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy