Cheranalloor car accident
കൊച്ചി: ചേരാനെല്ലൂരില്‍ 55 വയസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ പിതാവിനെതിരെ കേസ്. 17 കാരനായ പ്രതിയുടെ ഇരിങ്ങാലക്കുട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ചുമതലയുള്ള അഡീഷണല്‍ ജില്ലാ ജഡ്ജിയായ പിതാവിനെതിരെ മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കേസെടുത്തത്.
മോട്ടോര്‍വാഹന നിയമത്തിലെ 199-ാം വകുപ്പ് പ്രകാരം മൂന്നു വര്‍ഷത്തെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് മകന് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പിതാവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
Keywords: Cheranalloor, Accident, High court, Judge, Case


COMMENTS