Cheranalloor Accident: Station Bail Granted to Judge's Son; Home Minister Expresses Anger, Culpable Homicide Charges Added Later
സ്വന്തം ലേഖകന്‍
കൊച്ചി: ചേരാനല്ലൂരില്‍ കാര്‍ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണത്തിനിടയാക്കിയ സംഭവത്തില്‍ കാര്‍ ഡ്രൈവറും ജഡ്ജിയുടെ മകനുമായ 17കാരന് അനുവദിച്ച സ്റ്റേഷന് ജാമ്യം റദ്ദാക്കിയേക്കും. യുവാവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കാനും ബോസ്റ്റല്‍ സ്കൂളിലേക്കു മാറ്റാനുമാണ് ആലോചന. ഇതിനൊപ്പം കാര്‍ ഉടമയായ ഇരിങ്ങാലക്കുട അഡിഷണല്‍ സെഷന്‍സ് ജഡ്ജി റിനോ ഫ്രാന്സിസിനെതിരേയും പൊലീസ് കേസെടുത്തു.
സ്റ്റേഷന് ജാമ്യം അനുവദിച്ചതിനെതിരേ വിവിധ കോണുകളില്‍ നിന്നു വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടന്നിരുന്നു. പിന്നാലെ ഡിജിപിയെ വിളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചു. തുടര്‍ന്ന് ഡിജിപി നേരിട്ടു കൊച്ചി പൊലീസ് കമ്മിഷണറെ വിളിച്ചു വിശദീകരണം തേടിയിരുന്നു.
മരിച്ചയാളുടെ ബന്ധുക്കളോട് ജഡ്ജി തട്ടിക്കയറിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതും ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് പൊലീസിന് ആഭ്യന്തര മന്ത്രി കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രി അതൃപ്തി അറിയിച്ചതോടെ യുവാവിനെതിരേ നരഹത്യാ കുറ്റം കൂടി ചുമത്തി.
തുടക്കത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. സ്റ്റേഷന് ജാമ്യം തിടുക്കത്തില്‍ നല്കാന് പൊലീസിലെ ഉന്നതങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായോ എന്നും രമേശ് ചെന്നിത്തല ഡിജിപിയോട് ആരാഞ്ഞു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടി വേണമെന്നു ഡിജിപിക്കു നിര്‍ദ്ദേശം നല്കി.
യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കേസ് മുന്നോട്ടു പോകണമെന്നാണ് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു നടപടിയും പാടില്ലെന്നും ആഭ്യന്തര മന്ത്രി ഡിജിപിക്കു കര്‍ശന നിര്‍ദ്ദേശം നല്കി. ഇതോടെയാണ് ജഡ്ജിക്കെതിരേയും കേസെടുത്തത്. മൂന്നു പേരെ മദ്യ ലഹരിയില്‍ ഇടിച്ചുകൊന്ന കേസിലെ പ്രതി സുഹൈലിനെതിരേ എടുത്തതിനു സമാനമായ നിലപാടു തന്നെ ഈ കേസിലും തുടരാനാണ് ഇപ്പോള്‍ പൊലീസ് ആലോചിക്കുന്നത്.
പൊതുനിരത്തില്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരുക്കേല്‍ക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ ചുമത്തുന്ന വകുപ്പാണ് ബിഎന്‍എസ് 281. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരു വ്യക്തി മരിക്കുകയാണെങ്കില്‍ ബിഎന്‍എസ് 106 (1) വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. തുടക്കത്തില്‍ സ്റ്റേഷന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ ജനരോഷവും ഉന്നതതല ഇടപെടലുമാണ് കേസില്‍ കര്‍ശന നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
പുലര്‍ച്ചെ 2:20 നായിരുന്നു അപകടം നടന്നത്. തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ പതിനേഴുകാരന് ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.
ആലുവയിലെ ഫ്ളാറ്റില്‍ നിന്നാണ് വാഹനം എടുത്തതെന്ന് കുട്ടി പൊലീസിന് മൊഴി നല്കി. ചേരാനല്ലൂരില്‍ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വീട്ടുകാര്‍ അറിയാതെയാണ് കാറുമായി പുറത്തേക്കിറങ്ങിയതെന്നാണ് കുട്ടി മൊഴി കൊടുത്തിരിക്കുന്നത്. വന്‍ വിലയുള്ള ബെന്‍സ് ആഡംബര കാറാണ് അപകടമുണ്ടാക്കിയത്.
മഴ കാരണം ജയബാലകൃഷ്ണന്റെ സ്കൂട്ടര്‍ കണ്ടില്ലെന്നും, വെറുതെ കറങ്ങാന്‍ ഇറങ്ങിയതാണെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്ളാറ്റിന്റെ മൂന്നാം നിലയിലായിരുന്നുവെന്നും താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് അവര്‍ കണ്ടിരുന്നില്ലെന്നും കുട്ടി മൊഴി നല്കി.

കൊച്ചിയില്‍ വീണ്ടും അമിത വേഗ അപകടം: ജഡ്ജിയുടെ പ്രാപൂര്ത്തിയെത്താത്ത മകന് ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
News in English:
Station bail was granted to the 17-year-old car driver—son of a judge—in connection with the Cheranalloor accident that resulted in the death of Jayabalakrishnan (55), a native of Manjali. Following this, Home Minister Ramesh Chennithala called the DGP and the City Police Commissioner to express his severe dissatisfaction.
After the Home Minister voiced his displeasure, charges of culpable homicide were additionally levied against the youth. Initially, the case was registered under Sections 281 and 106 (1) of the Bharatiya Nyaya Sanhita (BNS). However, Ramesh Chennithala intervened after the minor easily securing bail sparked severe public criticism.
Section 281 of the BNS is invoked when a vehicle is driven rashly or negligently so as to endanger human life or cause injury on a public road. Section 106 (1) of the BNS applies when a person's death is caused by another individual's negligence without any intent to kill. The public outrage following the initial grant of station bail, along with high-level intervention, eventually led to strict action in the case.
The accident occurred at 2:20 AM. The car driven by the 17-year-old rear-ended the scooter ridden by Jayabalakrishnan, who was returning home after closing his roadside eatery (thattukada). The minor is the son of Iringalakuda Additional Sessions Judge Reno Francis.
The minor gave a statement to the police stating that he took the vehicle from their flat in Aluva. The accident took place when he was turning the vehicle at Cheranalloor to head back to Aluva. He further stated that he had taken the car out without his family's knowledge. The accident was caused by a high-end luxury Mercedes-Benz car.
The youth told the police that he did not see Jayabalakrishnan's scooter due to the rain and that he had just gone out for a random drive. He added in his statement that his family members were on the third floor of the flat when he went out with the car, and they had not seen him taking the car parked below.


COMMENTS