Bishnoi Gang Behind Attempted Murder of Tiger Shroff? Actor Saves Injured Driver; Mumbai Police Launch Manhunt
മുംബയ്: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിനു നേരേ നടന്ന വധ ശ്രമത്തെക്കുറിച്ചു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബിഷ്ണോയ് സംഘമാണ് വെടിവയ്പ്പിനു പിന്നിലെന്നു സ്ഥിരീകരിച്ചു.
വധശ്രമത്തിന് ശേഷം ടൈഗര്‍ ഷ്രോഫിന്റെ ക്ഷേമം അന്വേഷിക്കാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വസതി സന്ദര്‍ശിച്ചപ്പോഴാണ് ടൈഗറിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രങ്ങളില്‍ തോളിലും നെഞ്ചിലും പ്ലാസ്റ്ററുകളും വലതുകൈയില്‍ ബാന്‍ഡേജും ധരിച്ച നിലയിലാണ് നടനെ കാണപ്പെടുന്നത്.
ഞായറാഴ്ച രാത്രി വൈകി നടന്ന ഷിന്‍ഡെയുടെ സന്ദര്‍ശന വേളയില്‍ ടൈഗറിന്റെ അമ്മ ആയിഷ ഷ്രോഫും കൂടെയുണ്ടായിരുന്നു.
ടൈഗര്‍ ഷ്രോഫിനെ വധിക്കാന്‍ നടത്തിയ വധശ്രമത്തില്‍ ഉള്‍പ്പെട്ട അക്രമികളുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. കുറ്റവാളികളെ കണ്ടെത്താന്‍ മുംബയ് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു ക്ലോസ്-അപ്പ് ചിത്രത്തില്‍ രണ്ട് പുരുഷന്മാര് ഒന്നിച്ച് നില്‍ക്കുന്നത് കാണാം. അവരില്‍ ഒരാള്‍ കറുത്ത തൊപ്പി ധരിച്ചിരിക്കുന്നു.
വെടിവയ്പ്പ് നടന്ന് നിമിഷങ്ങള്‍ക്ക് ശേഷം, ടൈഗര്‍ ഷ്രോഫ് തന്റെ ബിഎംഡബ്ല്യു സെഡാന് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി സ്റ്റീറിംഗ് ഏറ്റെടുക്കുന്ന പുതിയൊരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റ തന്റെ പരിക്കേറ്റ ഡ്രൈവറെ അദ്ദേഹം നാവവതി ആശുപത്രിയിലേക്ക് വേഗത്തില്‍ കൊണ്ടുപോകുകയായിരുന്നു. റോഡില്‍ രക്തക്കറ കാണാം.
വധശ്രമവുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത മൂന്ന് പേര്‍ക്കെതിരെ ജുഹു പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയുടെ (ബി.എന്‍.എസ്) 109(1), 3(5) വകുപ്പുകള്‍ പ്രകാരവും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെടിവെപ്പിന് ശേഷം ജുഹൂവില്‍ നിന്ന് അന്ധേരിയിലേക്ക് രക്ഷപ്പെട്ട അക്രമികള്‍ ഉപയോഗിച്ചത് പള്‍സര്‍ മോടോര്‍ സൈക്കിളാണ്. അന്ധേരിയില്‍ നിന്ന് ഇവര്‍ ട്രെയിനിലാണ് രക്ഷപ്പെട്ടത്. പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഈ ഇരുചക്ര വാഹനം മുംബയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി. ഇത് ഡി.എന്‍. നഗര്‍ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
നമ്പര്‍ പ്ലേറ്റും ഷാസി നമ്പറും ഉപയോഗിച്ച് ബൈക്കിന്റെ മുന്‍കാല വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഈ മോടോര്സൈക്ള് മൂന്ന് തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ ആദ്യ ഉടമ ജോഗേശ്വരിയില്‍ നിന്നുള്ളയാളാണ്, എന്നാല്‍ മൂന്നാമത്തെ ഉടമയില്‍ നിന്നാണ് പ്രതികള്‍ ബൈക്ക് വാങ്ങിയത്.
മുംബയിലെ ജൂഹു പ്രദേശത്തു വച്ച് അഞ്ച് റൗണ്ട് വെടിവയ്പ്പാണ് നടന്നത്. ടൈഗറിന് നിസ്സാര പരിക്കേറ്റു, എന്നാല്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു.
ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ സഹിക്കില്ലെന്നും ഇത്തരം ഗുണ്ടായിസത്തിന് സര്‍ക്കാര്‍ അന്ത്യം കുറിക്കുമെന്നും ഷിന്‍ഡെ മുന്നറിയിപ്പ് നല്കി. 'മുംബയില്‍ ആരുടെയും ദാദാഗിരി നടപ്പില്ല,' ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ മുംബയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഷിന്‍ഡെ പറഞ്ഞു.
'ഇതൊരു വലിയ സംഭവമാണ്... അഞ്ച് റൗണ്ട് വെടിവയ്പ്പ് നടന്നു, ഭാഗ്യവശാല്‍ അദ്ദേഹം സുരക്ഷിതനാണ്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു, സംഭവം അപലപനീയമാണ്,' നടനെ സന്ദര്‍ശിച്ച ശേഷം ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിമരുന്നും പൊട്ടിയ കുപ്പിചില്ലുകളും തട്ടിയാണ് ടൈഗര്‍ ഷ്രോഫിന് കൈക്ക് പരിക്കേറ്റതെന്ന് ഷിന്‍ഡെ വ്യക്തമാക്കി. അദ്ദേഹവും അമ്മയും വലിയ നടുക്കത്തിലാണ്... പൊതുവ്യക്തികള്ക്ക് നേരെ ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ഞാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
മുംബയിലെ ഗാംഗ്സ്റ്റര് അക്രമങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിച്ച ഷിന്‍ഡെ, 1990-കളില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമായിരുന്നുവെങ്കിലും 1995-ആയതോടെ മുംബയ് പോലീസ് അത് പൂര്‍ണ്ണമായും അടിച്ചമര്‍ത്തിയെന്ന് പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ മുംബയില്‍ വീണ്ടും തലപൊക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസിപി മോഹിത് ഗാര്‍ഗ് നല്കുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 7:00 മണിയോടെ ടൈഗര്‍ ഷ്രോഫ് മുംബയിലെ ഒരു ഫുട്ബോള്‍ ക്ലബ്ബില്‍ നിന്ന് ഇറങ്ങുമ്പോള്‍ അജ്ഞാതരായ വ്യക്തികള്‍ വെടിവയ്ക്കുകയായിരുന്നു.
നടന് തലനാരിഴയ്ക്കാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജൂഹു പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് വെടിവയ്പ്പ് നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'ഇന്ന് ടൈഗര്‍ ഷ്രോഫ്, നാളെ ആര്?'
ആക്രമണത്തെത്തുടര്‍ന്ന്, ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന് (എ ഐ സി ഡബ്ളിയു എ) വെടിവെയ്പ്പിനെ അപലപിക്കുകയും ചലച്ചിത്ര മേഖലയിലെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരും പോലീസും പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.
'ഇന്ന് ഇത് ടൈഗര്‍ ഷ്രോഫാണ്. നാളെ ആര്? മുംബയുടെ ഹൃദയഭാഗത്ത് ഒരു പ്രമുഖ വ്യക്തി പോലും സുരക്ഷിതനല്ലെങ്കില്‍, ഒരു സാധാരണ മുംബയ് നിവാസിക്ക് എങ്ങനെ സുരക്ഷിതത്വം അനുഭവപ്പെടും?' എന്ന് അസോസിയേഷന് ചോദിച്ചു.
സല്മാന് ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവയ്പ്പ്, സെയ്ഫ് അലി ഖാന് സ്വന്തം വീട്ടില്‍ വച്ച് കുത്തേറ്റ സംഭവം, ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയുടെ ജൂഹുവിലെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പ്, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ കഫേയ്ക്ക് നേരെയുണ്ടായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ എന്നിവ എ ഐ സി ഡബ്ളിയു എ ചൂണ്ടിക്കാണിച്ചു.
ബോളിവുഡ് വ്യക്തികള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ച് പണം തട്ടിയെടുക്കാനാണ് ഗുണ്ടാസംഘങ്ങള്‍ ശ്രമിക്കുന്നതെന്നും ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്നുവെന്നും അസോസിയേഷന് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും എ ഐ സി ഡബ്ളിയു ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍:
- ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കുക.
- ഷൂട്ടര്‍മാരെയും വെടിവയ്പ്പിന് ഉത്തരവിട്ടവരെയും വൈകിക്കാതെ അറസ്റ്റ് ചെയ്യുക, കപ്പല്‍/പണം തട്ടല്‍ ശൃംഖല തകര്‍ക്കുക.
- സിനിമാ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സുരക്ഷയും സംരക്ഷണവും നല്‍കുക.
- ഇത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ചകള്‍ക്ക് ഉത്തരവാദിത്തം നിശ്ചയിക്കുക.
- ക്രമസമാധാന നിലയില്‍ മുംബയിലെ പൗരന്മാര്ക്കും സിനിമാ ലോകത്തിനും ഉള്ള വിശ്വാസം പുനഃസ്ഥാപിക്കുക.
- 'മുംബയെ 1990-കളിലെ അധോലോക നാളുകളിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ല. ഭയത്തിന്റെ തണലില്‍ ബോളിവുഡ് പ്രവര്‍ത്തിക്കില്ല.
News in English:
The police have initiated a detailed investigation into the attempted murder of Bollywood actor Tiger Shroff. It has been confirmed that the Bishnoi gang is behind the shooting.
The first images of Tiger Shroff surfaced when Maharashtra Deputy Chief Minister Eknath Shinde visited his residence to inquire about his well-being following the attack. In the photos, the actor is seen with plasters on his shoulder and chest, and a bandage on his right hand.
Tiger’s mother, Ayesha Shroff, was also present during Shinde’s visit late Sunday night.
The initial photos of the attackers involved in the attempt on Tiger Shroff’s life have been released. The Mumbai Police have intensified their search to apprehend the culprits. One close-up photograph shows two men standing together, one of them wearing a black cap.
A new video has emerged showing Tiger Shroff taking the wheel of his BMW sedan moments after the shooting. He sped off to Nanavati Hospital to save his injured driver, who had been shot. Stains of blood could be seen on the road.
The Juhu Police have registered a case against three unidentified individuals in connection with the incident. The case has been booked under Sections 109(1) and 3(5) of the Bharatiya Nyaya Sanhita (BNS) and relevant sections of the Arms Act.
After the shooting, the attackers fled Juhu towards Andheri on a Pulsar motorcycle. From Andheri, they escaped by train. The police have impounded the bike. Preliminary investigations revealed that the two-wheeler was registered in Mumbai, and it has been moved to the DN Nagar Police Station.
Police are examining the bike's history using its license plate and chassis number. Investigations revealed that the motorcycle had changed hands three times. Its first owner was from Jogeshwari, but the suspects purchased the bike from its third owner.
A total of five rounds of bullets were fired in the Juhu area of Mumbai. Tiger sustained minor injuries, but two people, including his driver, were seriously injured.
Eknath Shinde warned that attempts to intimidate people will not be tolerated and that the government will put an end to such hooliganism. "No one's 'dadagiri' (gundagardhi) will work in Mumbai," Shinde said, adding that no one would be allowed to establish dominance through threats or violence.
"This is a major incident... Five rounds were fired. Fortunately, he is safe. His driver was injured; the incident is condemnable," Shinde told reporters after visiting the actor. He clarified that Tiger Shroff sustained hand injuries from flying shrapnel and shattered glass. "He and his mother are in deep shock... I have assured them that the state government stands firmly with the family amid rising threats to public figures," he added.
Recalling Mumbai's history of gangster violence, Shinde noted that while such incidents were common in the 1990s, the Mumbai Police had completely crushed them by 1995. He reiterated that attempts to terrify or threaten citizens would not be allowed to resurface in the city.
According to DCP Mohit Garg, the shooting occurred around 7:00 PM on Sunday when unidentified assailants opened fire as Tiger Shroff was leaving a football club in Mumbai.
The actor had a narrow escape. Two people, including his driver, were injured in the incident. The shooting occurred within the jurisdiction of the Juhu Police Station, and an investigation is underway.
"Today Tiger Shroff, Who Tomorrow?"
Following the attack, the All India Cine Workers Association (AICWA) condemned the shooting and accused the government and police of failing to prevent continuous attacks targeting members of the film industry.
"Today it is Tiger Shroff. Who is it tomorrow? If even a prominent figure is not safe in the heart of Mumbai, how can an ordinary resident feel secure?" the Association questioned.
The AICWA highlighted previous incidents, including the shooting outside Salman Khan’s residence, the stabbing of Saif Ali Khan at his home, the shooting outside filmmaker Rohit Shetty’s Juhu residence, and repeated attacks on stand-up comedian Kapil Sharma’s cafe.
The Association stated that gang networks are trying to create fear among Bollywood personalities to extort money, continuously targeting high-profile figures in the film industry.
Key Demands Raised by AICWA to Maharashtra Chief Minister and Home Minister Devendra Fadnavis:
Take the strictest possible action against the gangs behind these attacks in a language they understand.
Immediately arrest the shooters and those who ordered the hit, and dismantle their extortion/crime network.
Provide necessary security and protection to film industry workers and their families.
Fix accountability for the repeated failures in preventing such attacks.
Restore the faith of Mumbai’s citizens and the film industry in the law and order situation.
"Mumbai will not be allowed to return to the underworld days of the 1990s. Bollywood will not operate under the shadow of fear."




COMMENTS