.

എഫ് 35 സ്റ്റെല്‍ത്ത് യുദ്ധവിമാനം തരാമെന്ന് അമേരിക്ക വീണ്ടും, ഒറ്റവാക്കില്‍ നോ പറഞ്ഞ് ഇന്ത്യ, കാരണം ഇതാണ്

America offers F-35 stealth fighter jets again, India says no in a single word—here is why


അഭിനന്ദ്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എഫ് 35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക ഔദ്യോഗികമായി ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും, ഈ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്ക് അടുത്തേക്ക് പോലും പോവാന്‍ അമേരിക്കന്‍ ജീവനക്കാര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടില്ലെന്നും ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ്.

ജോധ്പൂരില്‍ സമാപിച്ച ബഹുരാഷ്ട്ര സൈനികാഭ്യാസമായ 'തരംഗ് ശക്തി-2026' നോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് ഈ പരാമര്‍ശം നടത്തിയത്. യു.എസ് പസഫിക് എയര്‍ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ കെവിന്‍ സ്നൈഡറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

'നിങ്ങളുടെ ആളുകള്‍ ആ വിമാനത്തിന് അടുത്തേക്ക് പോലും ഞങ്ങളെ അടുപ്പിക്കുന്നില്ല, പിന്നെയാണോ വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്,' സിംഗ് പറഞ്ഞു.

ആറ് യു.എസ് വ്യോമസേനാ എഫ് 35എ വിമാനങ്ങളും ഇരുനൂറിലധികം ജീവനക്കാരുമാണ് തരംഗ് ശക്തിയില്‍ പങ്കെടുത്തത്. ആദ്യമായാണ് അമേരിക്കന്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ വിമാനങ്ങളുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നത്.


റഷ്യ വാഗ്ദാനം ചെയ്ത എസ് യു57 വിമാനങ്ങള്‍ വിലയിരുത്തണോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 'സര്‍ക്കാര്‍ തീരുമാനം അറിയിച്ചുകഴിഞ്ഞാല്‍, അത് നമ്മുടെ ആവശ്യങ്ങള്‍ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് ഞങ്ങള്‍ പരിശോധിക്കും,' അദ്ദേഹം പറഞ്ഞു.

നേരത്തെ 2025-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍, ഇന്ത്യയ്ക്ക് എഫ് 35 വാങ്ങാനുള്ള വഴി അമേരിക്ക സുഗമമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

പിന്നീട് 2025 ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഈ വാഗ്ദാനം ആവര്‍ത്തിച്ചിരുന്നു: 'കൂടുതല്‍ സഹകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാജ്യം ഞങ്ങളുടെ പ്രതിരോധ സാമഗ്രികള്‍ കൂടുതല്‍ വാങ്ങണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, കാരണം അവ ലോകത്തിലെ ഏറ്റവും മികച്ചതാണ്. ഉദാഹരണത്തിന്, അമേരിക്കന്‍ അഞ്ചാം തലമുറ എഫ് 35 വിമാനങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം ആകാശം സംരക്ഷിക്കാനും ജനങ്ങളെ സംരക്ഷിക്കാനും മുന്‍പെന്നത്തേക്കാളും മികച്ച ശേഷി ലഭിക്കും.'

ഇന്ത്യയ്ക്ക് എഫ് 35 വില്‍ക്കുന്നതിനെക്കുറിച്ച് ലോക്ഹീഡ് മാര്‍ട്ടിന്‍ സി.ഇ.ഒ ജിം തൈക്ലെറ്റും സംസാരിക്കുകയും, വികസിത എഫ് 16 പതിപ്പായ എഫ് 21 വില്‍ക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

എഫ് 35 വാങ്ങാന്‍ പൂര്‍ണ്ണമായി സജ്ജമല്ലാത്ത പല രാജ്യങ്ങള്‍ക്കും എഫ് 16 ഇപ്പോഴും മികച്ചൊരു ബദലാണെന്നും, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് എഫ് 21 അല്ലെങ്കില്‍ എഫ് 16 വിമാനങ്ങള്‍ എഫ് 35 ലേക്ക് എത്തുന്നതിനുള്ള ഒരു ഇടക്കാല ഘട്ടമായി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ആംസ് എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ ആക്ട് പ്രകാരം എഫ് 35 ന്റെ വില്‍പനയ്ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, പെന്റഗണ്‍, കോണ്‍ഗ്രസ് എന്നിവയുടെ കര്‍ശനമായ അനുമതി ആവശ്യമാണ്. സെന്‍സിറ്റീവ് സാങ്കേതികവിദ്യ സംരക്ഷിക്കുന്നതിനായി സാങ്കേതികവിദ്യ കൈമാറ്റം, പ്രാദേശിക സുസ്ഥിരത, വാങ്ങുന്ന രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയം എന്നിവയില്‍ വൈറ്റ് ഹൗസിന് കര്‍ശനമായ നയങ്ങളുണ്ട്.

അമേരിക്കയുടെ സംശയം വ്യക്തമാണ്: ചൈനയോ റഷ്യയോ പോലുള്ള രാജ്യങ്ങളുമായി ബന്ധമുള്ള മറ്റ് രാജ്യങ്ങളുമായി ഇത് പങ്കിടുന്നത് തന്ത്രപ്രധാനമായ സാങ്കേതികവിദ്യ ശത്രുക്കളുടെ കയ്യിലെത്താനും റിവേഴ്‌സ്-എഞ്ചിനീയറിംഗിന് ഇരയാകാനും ഇടയാക്കും.

അമേരിക്ക നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് വന്ന താരിഫ് തര്‍ക്കങ്ങളും തദ്ദേശീയമായി അഞ്ചാം തലമുറ എ എം സി എ യുദ്ധവിമാനങ്ങളും എയറോ എഞ്ചിനുകളും നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യവും കാരണം പെട്ടെന്ന് തന്നെ പരിമിതികള്‍ നേരിടേണ്ടി വന്നു എന്ന് എയര്‍ മാര്‍ഷല്‍ അനില്‍ ചോപ്ര (റിട്ട) നിരീക്ഷിച്ചിരുന്നു.

തേജസ് എം കെ 1 എ പ്രോഗ്രാമിനായി 99 എഫ് 404 ഐ എന്‍ 20 എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതിനായി 2021-ല്‍ ഒപ്പുവച്ച കരാറില്‍ ജി ഇ എയറോസ്പേസിന് വലിയ കാലതാമസം നേരിട്ടിട്ടുണ്ട്. പ്രതിവര്‍ഷം 12-ലധികം എഞ്ചിനുകള്‍ നല്‍കേണ്ട സ്ഥാനത്ത് ഇതുവരെ 6 എണ്ണം മാത്രമാണ് നല്‍കിയത്. ഇത് കരാറിലെ പിഴ വ്യവസ്ഥകള്‍ പ്രയോഗിക്കാന്‍ എച് എ എലിനെ പ്രേരിപ്പിച്ചു. സൗഹൃദ രാജ്യമായ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ താരിഫുകളും എ എം സി എ ക്കുള്ള എഞ്ചിന്‍ വൈകുന്നതും ഇന്തോ-യു.എസ് ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇത്തരം സങ്കീര്‍ണ്ണമായ പുതിയൊരു പാശ്ചാത്യ വിമാനം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സൈനിക വ്യൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് പരിപാലന വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. അമേരിക്കയില്‍ തന്നെ വളരെ കുറച്ച് വ്യോമതാവളങ്ങളില്‍ മാത്രമേ ഇതിന്റെ സ്റ്റെല്‍ത്ത് കോട്ടിംഗുകള്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കൂ.

വിദേശ രാജ്യങ്ങളില്‍ നിന്ന് അഞ്ചാം തലമുറ വിമാനങ്ങള്‍ വാങ്ങുന്നത് ഇന്ത്യയുടെ തദ്ദേശീയ എ എം സി എ പ്രോജക്റ്റിനുള്ള ഫണ്ട് കുറയ്ക്കാന്‍ ഇടയാക്കും. കൂടാതെ, വിശ്വസിക്കാന്‍ കൊള്ളാത്ത അമേരിക്കയുടെ കൈകളില്‍ പ്രതിരോധ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി ഏല്‍പ്പിക്കുന്നത് അപകടകരമാണ്. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സ്‌പെയര്‍ പാര്‍ട്‌സുകളും മെയിന്റനന്‍സ് പിന്തുണയും തടഞ്ഞുവെക്കുന്നതിലും അമേരിക്കക്കാര്‍ എപ്പോഴും ഭീഷണി ഉയര്‍ത്താറുണ്ട്.

തേജസ് എം കെ 1

പ്രവര്‍ത്തനപരമായി എഫ് 35 ഇന്ത്യന്‍ വ്യോമസേനയ്ക്ക് തന്ത്രപരമായ നേട്ടങ്ങള്‍ നല്‍കുമെങ്കിലും, ഇതിന്റെ കരാറില്‍ വലിയ രാഷ്ട്രീയ, ലോജിസ്റ്റിക്കല്‍, സാമ്പത്തിക സങ്കീര്‍ണ്ണതകള്‍ അടങ്ങിയിരിക്കുന്നു. ഒരു വിമാനത്തിന് 80 മുതല്‍ 110 ദശലക്ഷം ഡോളര്‍ വരെയാണ് ചെലവ് വരുന്നത്. കൂടാതെ ഉയര്‍ന്ന മണിക്കൂര്‍ പ്രവര്‍ത്തനച്ചെലവും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

രണ്ട് പതിറ്റാണ്ടിലെ സുദൃഢമായ ബന്ധത്തിന് ശേഷം, കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസില്ലായ്മ ഉടലെടുത്തിട്ടുണ്ട്. ഇതൊരു താല്‍ക്കാലിക ഘട്ടമാണെന്ന് പലരും കരുതുമ്പോഴും, ഇന്ത്യ ഒരു ആഗോള ശക്തിയായി ഉയര്‍ന്നു വരുന്നതില്‍ അമേരിക്കയ്ക്ക് താല്പര്യമില്ലെന്നത് വ്യക്തമാണ്. ഇന്ത്യയ്ക്ക് തടസ്സമില്ലാത്ത വിപണി സങ്കേതികവിദ്യാ സൗകര്യങ്ങള്‍ നല്‍കി ചൈനയുടെ കാര്യത്തില്‍ വരുത്തിയ പഴയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മുന്‍ റൈസിന ഡയലോഗില്‍ യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഒഫ് സ്റ്റേറ്റ് ക്രിസ്റ്റോഫര്‍ ലാന്‍ഡൗ പ്രസ്താവിച്ചിരുന്നു.

ചൈനയ്ക്കെതിരെ ഒരു പ്രതിരോധമായി നില്‍ക്കാന്‍ മാത്രമുള്ള ശക്തി ഇന്ത്യയ്ക്ക് ഉണ്ടായാല്‍ മതിയെന്നും, മറിച്ച് ഇന്ത്യ ഒരു സ്വതന്ത്ര ശക്തി കേന്ദ്രമോ സാങ്കേതിക-സാമ്പത്തിക ശക്തിയോ ആകാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

വലിയ കരാറുകളിലൂടെ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ മാത്രമാണ് അമേരിക്ക താല്പര്യപ്പെടുന്നത്. വിമാനഭാഗങ്ങളുടെയും ചെറിയ ഘടകങ്ങളുടെയും നിര്‍മ്മാണത്തില്‍ പോലും വലിയ സാങ്കേതികവിദ്യ പങ്കിടുന്നതിന് പകരം 'ബില്‍ഡ് റ്റു പ്രിന്റ്' രീതിയിലുള്ള മേക്ക് ഇന്‍ ഇന്ത്യ നയത്തോടാണ് അവര്‍ക്ക് താല്പര്യം.

ജി ഇ എയറോസ്പേസ് എഫ് 414 എഞ്ചിനുകള്‍ എച് എ എലുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശവും വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ചെലവ് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചതും, പ്രധാനപ്പെട്ട ഹോട്ടെന്‍ഡ് ടെക്‌നോളജി കൈമാറുന്നതിലെ തര്‍ക്കങ്ങളും, ഇന്ത്യയുടെ തേജസ് എം കെ2, എ എം സി എ പ്രോഗ്രാമുകള്‍ വൈകാനുള്ള സാധ്യതയുമാണ് പ്രധാന പ്രശ്‌നങ്ങള്‍.

ഇത്രയധികം വിശ്വാസക്കമ്മി കാണിക്കുന്ന, അടിക്കടി വിദേശനയം മാറ്റുന്ന ഒരു പങ്കാളിയില്‍ നമ്മള്‍ വളരെയധികം നിക്ഷേപം നടത്തണോ എന്ന് പല ഇന്ത്യക്കാരും സംശയിക്കുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും ഉപേക്ഷിക്കുന്ന ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. ട്രംപ് ഭരണകൂടം അടുത്തിടെ നാറ്റോ സഖ്യകക്ഷികള്‍ക്ക് നേരെ നടത്തിയ പരസ്യ ഭീഷണികള്‍ ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, മാരിടൈം പട്രോള്‍ വിമാനങ്ങള്‍, യു.എ.വികള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ നല്‍കിക്കൊണ്ട് അമേരിക്ക ഇതിനകം തന്നെ ഇന്ത്യയുടെ വ്യോമസേനാ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി എഫ് 16 'വൈപ്പര്‍' (എഫ് 21 എന്ന് പുനര്‍നാമകരണം ചെയ്തത്), എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റ്, പിന്നീട് എഫ് 15ഇ എക്‌സ് എന്നിവ വില്‍ക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും എഫ് 35 ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ല.

വളര്‍ന്നു വരുന്ന ജനാധിപത്യ രാജ്യങ്ങളേക്കാള്‍ മറ്റു രാജ്യങ്ങളിലെ സൈനിക ജനറലുകളുമായും പശ്ചിമേഷ്യന്‍ ഷെയ്ഖുമാരുമായും ഇടപഴകാനാണ് അമേരിക്കയ്ക്ക് കൂടുതല്‍ എളുപ്പം. ഇന്ത്യയെ തങ്ങളുടെ അമേരിക്ക ഇപ്പോഴും പാകിസ്ഥാന് മുന്‍ഗണന നല്‍കുന്നുണ്ട്. അത് ചൈനയുമായും പശ്ചിമ/മധ്യേഷ്യയുമായും ബന്ധപ്പെടാന്‍ അവരെ സഹായിക്കുന്നു. പണത്തിന് വേണ്ടി അമേരിക്കന്‍ നയങ്ങള്‍ കണ്ണടച്ച് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറുമാണ്. ഈ പാകിസ്ഥാന്‍ ബന്ധവും ഇന്ത്യയുടെ വിശ്വാസത്തെ കൂടുതല്‍ തകര്‍ക്കുന്നു.

ഇന്ത്യയുടെ യുദ്ധവിമാന വ്യൂഹത്തിലേക്ക് അമേരിക്കയെ പ്രവേശിപ്പിക്കുന്നത് നല്ലൊരു ആശയമല്ലെന്നാണ് മിക്ക വിദഗ്ധരും കരുതുന്നത്. മറ്റ് വിമാന കരാറുകളെപ്പോലെ ഏതൊരു എഫ് 35 കരാറും ഒരു സപ്ലൈ-ആന്‍ഡ്-സപ്പോര്‍ട്ട് കരാര്‍ മാത്രമായിരിക്കും. അതില്‍ സാങ്കേതികവിദ്യ കൈമാറ്റമോ 'മേക്ക്-ഇന്‍-ഇന്ത്യ' ഘടകമോ ഉണ്ടാകില്ല.

News in English:

Indian Air Force Chief Air Chief Marshal Amar Preet Singh stated that the United States has not made any official offer to sell F-35 stealth fighter jets to India, and that American personnel have not even allowed Indian officials to approach these stealth aircraft.

Air Chief Marshal Amar Preet Singh made these remarks during a press conference held alongside the multinational military exercise 'Tarang Shakti-2026', which concluded in Jodhpur. U.S. Pacific Air Forces Commander General Kevin Schneider was also present with him.

"Your people don't even let us go near that aircraft, let alone talking about selling it," Singh said.

Six U.S. Air Force F-35A aircraft and over 200 personnel participated in Tarang Shakti. This is the first time American stealth fighter jets have participated in a military exercise on Indian soil alongside Indian aircraft.

Singh added that the Indian government has not yet made a decision on whether to evaluate the Su-57 aircraft offered by Russia. "Once the government communicates its decision, we will examine how well it suits our requirements," he said.

Earlier, during Indian Prime Minister Narendra Modi's visit to Washington in 2025, U.S. President Donald Trump had stated that the U.S. would facilitate the path for India to purchase the F-35.

Later, during his visit to India in April 2025, Vice President J.D. Vance reiterated this offer: "We want to cooperate more. We want your country to buy more of our defense equipment because they are the best in the world. For example, if you get American fifth-generation F-35 aircraft, the Indian Air Force will get a capability greater than ever before to protect your own skies and your people."

Lockheed Martin CEO Jim Taiclet also spoke about selling the F-35 to India and pointed out the possibility of selling the F-21, an upgraded F-16 version.

He opined that the F-16 remains a great alternative for many countries not fully equipped to purchase the F-35, and that countries like India could use the F-21 or F-16 aircraft as an intermediate stepping stone to reach the F-35.

However, under the Arms Export Control Act, the sale of the F-35 requires strict approval from the State Department, the Pentagon, and Congress. To protect sensitive technology, the White House has strict policies regarding technology transfer, regional stability, and the domestic politics of the buying country.

America's suspicion is clear: sharing this with other countries that have ties with nations like China or Russia risks strategic technology falling into the hands of adversaries and being subjected to reverse engineering.

Air Marshal Anil Chopra (Retd.) observed that the offers made by America soon faced limitations due to subsequent tariff disputes and India's demand for technology transfer to domestically manufacture fifth-generation AMCA combat aircraft and aero engines.

GE Aerospace has faced major delays in supplying 99 F404-IN20 engines for the Tejas Mk 1A program. Instead of supplying more than 12 engines per year, only 6 have been supplied so far, which prompted HAL to invoke penalty clauses in the contract. Tariffs imposed on friendly India and the delayed engine for the AMCA have severely impacted Indo-U.S. relations.

Adding such a complex new Western aircraft to India's diverse military fleet would increase maintenance challenges. Very few airbases even in the United States can service its stealth coatings.

Purchasing fifth-generation aircraft from foreign countries would lead to reduced funding for India's indigenous AMCA project. Furthermore, completely entrusting defense needs to untrustworthy America is dangerous. Americans constantly pose a threat by imposing sanctions and withholding spare parts and maintenance support.

While operationally the F-35 would provide strategic advantages to the Indian Air Force, its contract involves massive geopolitical, logistical, and financial complexities. The cost ranges from 80 to 110 million dollars per aircraft, and the high hourly operational cost would also impose a massive financial burden.

After two decades of solid relations, mutual distrust has brewed between these two major democracies over the past two years. While many think this is a temporary phase, it is clear that America is not interested in India rising as a global power. U.S. Deputy Secretary of State Christopher Landau stated at a previous Raisina Dialogue that the old mistake made with China of providing India with seamless market-technology facilities will not be repeated.

This clearly indicates that America only wants India to have enough strength to stand as a defense against China, rather than wanting India to become an independent power center or a technological-economic power.

America is only interested in selling platforms to India through massive contracts. Instead of sharing major technology even in the manufacturing of aircraft parts and minor components, they prefer a 'Build to Print' Make in India policy.

GE Aerospace's proposal to manufacture F414 engines jointly with HAL is also facing major hurdles. The primary issues are a nearly threefold increase in cost, disputes over transferring critical hot-end technology, and the potential delay of India's Tejas Mk2 and AMCA programs.

Many Indians doubt whether we should invest heavily in a partner that shows this much trust deficit and frequently changes its foreign policy. America has a history of abandoning friends and allies for selfish interests. Recent public threats made by the Trump administration against NATO allies have increased India's concerns.

America has already established a presence in India's air force platforms by providing transport aircraft, maritime patrol aircraft, UAVs, and helicopters.

As part of India's Multi-Role Fighter Aircraft project, America had tried to sell the F-16 'Viper' (renamed F-21), the F-18 Super Hornet, and later the F-15EX. However, they have never officially offered the F-35.

It is easier for America to deal with military generals and Middle Eastern sheikhs in other countries rather than growing democracies. America still gives priority to Pakistan, which helps them connect with China and West/Central Asia, and Pakistan is willing to blindly accept American policies for money. This Pakistan connection further shatters India's trust.

Most experts believe that introducing America into India's fighter jet fleet is not a good idea. Like other aircraft contracts, any F-35 contract would simply be a supply-and-support contract, with no technology transfer or 'Make-in-India' component.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,815,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8142,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19569,Kochi.,2,Latest News,3,lifestyle,377,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2666,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1179,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1306,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2740,
ltr
item
www.vyganews.com: എഫ് 35 സ്റ്റെല്‍ത്ത് യുദ്ധവിമാനം തരാമെന്ന് അമേരിക്ക വീണ്ടും, ഒറ്റവാക്കില്‍ നോ പറഞ്ഞ് ഇന്ത്യ, കാരണം ഇതാണ്
എഫ് 35 സ്റ്റെല്‍ത്ത് യുദ്ധവിമാനം തരാമെന്ന് അമേരിക്ക വീണ്ടും, ഒറ്റവാക്കില്‍ നോ പറഞ്ഞ് ഇന്ത്യ, കാരണം ഇതാണ്
America offers F-35 stealth fighter jets again, India says no in a single word—here is why
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3TRZo4VIhgGB6Ajc9o68Pejv1ZV5SAszeZCpC4-Yu7PzuPMk5QMm_0biN0IwyqDJYFn8QvTZnDK-35nRSe7udoZ24Qi1Fpn4OUIsVEeIAHH70aRiuwL9vBW5Ds_uocCtIkOVPuM0DEQ5X4hx-gOG8jOiUUe6TI7MfiTTxrpHnKlWzptFVVT2u3Hjm5U0/s320/F35.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3TRZo4VIhgGB6Ajc9o68Pejv1ZV5SAszeZCpC4-Yu7PzuPMk5QMm_0biN0IwyqDJYFn8QvTZnDK-35nRSe7udoZ24Qi1Fpn4OUIsVEeIAHH70aRiuwL9vBW5Ds_uocCtIkOVPuM0DEQ5X4hx-gOG8jOiUUe6TI7MfiTTxrpHnKlWzptFVVT2u3Hjm5U0/s72-c/F35.jpg
www.vyganews.com
https://www.vyganews.com/2026/10/america-offers-f-35-stealth-fighter.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/10/america-offers-f-35-stealth-fighter.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy