തിരുവനന്തപുരം : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ജേതാവ് ടിക്കറ്റ് സമർപ്പിച്ചതോടെ പണം കൈമാറാനുള്ള നീക്കങ്ങൾ ...
തിരുവനന്തപുരം : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ജേതാവ് ടിക്കറ്റ് സമർപ്പിച്ചതോടെ പണം കൈമാറാനുള്ള നീക്കങ്ങൾ തുടങ്ങി. തളിപ്പറമ്പിൽ വിറ്റ TE 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പർ അടിച്ചത്. എന്നാൽ തന്റെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മുൻവർഷങ്ങളിൽ വലിയ തുകയ്ക്കുള്ള ബമ്പർ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളിൽ നിന്ന് പോലും പണം ആവശ്യപ്പെട്ട് ആളുകൾ എത്തിയിരുന്നു. ഇത്തവണ ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണം ഇതാണെന്ന് കരുതുന്നു. നികുതിയും സെസും ഏജന്റ് കമ്മീഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനനാർഹന് ലഭിച്ചത്.
key words : Thiruvonam Bumper, Lottery


COMMENTS