വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു.
ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന ഒൻപത് ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർവെ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യു എസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്ന് വ്യക്തമല്ല.
തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാനമായ ആയുധങ്ങൾ വഹിച്ചിരുന്നില്ലെന്നും പെന്റഗൺ വക്താവ് വ്യക്തമാക്കി. യു എസ് യുദ്ധക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് തങ്ങളുടെ സൈന്യവും അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
Key Words : War , Iran , US Drone Submarine

COMMENTS