വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് കടുത്ത 'ആകാശ ഉപരോധം' പ്രഖ്യാപ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് കടുത്ത 'ആകാശ ഉപരോധം' പ്രഖ്യാപിച്ച് അമേരിക്ക. സെപ്റ്റംബർ 23 ബുധനാഴ്ച മുതൽ ഇറാനിയൻ വിമാനക്കമ്പനികളുടെ ആഗോള സർവീസുകൾ പൂർണ്ണമായി തടയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
ഇറാൻ വിമാനങ്ങൾക്ക് ലോകത്ത് ഒരിടത്തും ഇന്ധനമോ ലാൻഡിങ് അനുമതിയോ ടിക്കറ്റ് വിതരണ സൗകര്യങ്ങളോ നൽകാൻ പാടില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദേശ കമ്പനികളെയും വിമാനത്താവളങ്ങളെയും അമേരിക്കയുടെ രാജ്യാന്തര ഡോളർ ഇടപാട് സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്നും യുഎസ് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പദ്ധതിയുടെ ഭാഗമായാണ് ഈ സാമ്പത്തിക ഉപരോധ നീക്കം.അതേസമയം, അമേരിക്ക വീണ്ടും അധിനിവേശത്തിന് മുതിർന്നാൽ ആരും പ്രതീക്ഷിക്കാത്ത പുതിയ ആയുധങ്ങൾ ഉപയോഗിച്ച് യുഎസ് താവളങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് ഹുസൈൻ മൊഹെബി മുന്നറിയിപ്പ് നൽകി. 2026 ഫെബ്രുവരിയിൽ ആരംഭിച്ച നേരിട്ടുള്ള യുദ്ധത്തിന്റെ തുടർച്ചയായി നിലവിൽ പശ്ചിമേഷ്യയിൽ കപ്പൽ സർവീസുകൾക്കും വ്യോമപാതകൾക്കും കനത്ത നിയന്ത്രണങ്ങളാണുള്ളത്.
Key Words : USA, Iran, Air Blockade

COMMENTS