തിരുവനന്തപുരം : കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് മുൻ മന്ത്രി പി രാജീവ്. ഹെലികോപ്ടർ വാടകയ്ക്ക് കൊടുത...
തിരുവനന്തപുരം : കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് മുൻ മന്ത്രി പി രാജീവ്. ഹെലികോപ്ടർ വാടകയ്ക്ക് കൊടുത്തിരുന്ന അതേ കമ്പനി തന്നെ ചാർട്ടേഡ് വിമാന യാത്രയ്ക്കുള്ള പണം നൽകിയത് ഗൗരവതരം, മുഖ്യമന്ത്രി പറഞ്ഞത് കള്ളം.
വണ്ടി കേടായാൽ ടൂറിസം വകുപ്പ് വാഹനം അനുവദിക്കുന്നതാണ് ചട്ടം. വൻകിട കോർപ്പറേറ്റിൻ്റെ വാഹനം ഉപയോഗിക്കുന്നത് സംശയങ്ങൾ ഉണ്ടാക്കും. അത് അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണ്. മുൻ മുഖ്യമന്ത്രി അങ്ങനെ ഒരു യാത്ര നടത്തിയിരുന്നെങ്കിൽ അന്നത്തെ പ്രതിപക്ഷ നേതാവ് എത്ര വാർത്താ സമ്മേളനം നടത്തുമായിരുന്നു.
ഇത്രയും ധിക്കാരത്തോടെ പ്രവർത്തിക്കുന്ന ഒരു ഗവൺമെൻ്റ് മുൻപ് ഉണ്ടായിട്ടില്ല. അഴിമതിയുടെയും ധൂർത്തിൻ്റെയും പര്യായമായി സർക്കാർ മാറി. മുഖ്യമന്ത്രി നടത്തുന്ന നിഗൂഢ യാത്രകൾ ആരുടെ ചെലവിലാണെന്ന് പറയാൻ അദ്ദേഹം തയ്യാറാവണം.
മുഖ്യമന്ത്രി ബി ജെ പിയുടെ വക്താവായി മാറി എന്നതിൻ്റെ തെളിവാണ് ഇന്നത്തെ വാർത്താ സമ്മേളനം. ഇ ഡിക്ക് വഴങ്ങി തീരുമാനമെടുക്കുന്ന മറ്റൊരു സ്റ്റേറ്റും ഉണ്ടാകില്ല. കേരളം പിടിക്കാനുള്ള ബി ജെ പിയുടെ നീക്കത്തിന് അരങ്ങൊരുക്കി കൊടുക്കുന്നു, ഈ ഡീൽ ജനങ്ങൾ തിരിച്ചറിയുമെന്നും പി രാജീവ്.
Key Words : Kerala Government, P. Rajeev

COMMENTS