തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകളിലും പൊതു വിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകളിലും പൊതു വിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പഞ്ചായത്ത്, നഗരസഭാതല ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധനാ ക്യാമ്പിൽ തത്സമയ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ പിറവം നഗരസഭാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ എട്ടിനകം എല്ലാ ക്യാമ്പുകളും പൂർത്തിയാക്കും.
കൃത്യമായ ഇടവേളകളിൽ ഈ പരിശോധനകൾ മുൻപോട്ടു കൊണ്ടുപോകുമെന്നും എല്ലാ പഞ്ചായത്തുകളിലും പദ്ധതി പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Key Words : Minister Anoop Jacob

COMMENTS