No more fire works in sabarimala
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ വെടി വഴിപാട് ഒഴിവാക്കുന്നു. ഇത്തവണത്തെ ലേലത്തില്‍ നിന്നും വെടിവഴിപാട് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്. വനം വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.
മാത്രമല്ല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമല പെരിയാര്‍ കടുവ സങ്കേതത്തില്‍ ആയതിനാല്‍ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുയെന്ന വനം വകുപ്പിന്റെ എതിര്‍പ്പും മറ്റും പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
Keywords: Sabarimala, Fire works, Animals, Forest department


COMMENTS