തിരുവനന്തപുരം : സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ യുഡിഎഫിനു നേരിയ മുന്നേറ്...
തിരുവനന്തപുരം : സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ യുഡിഎഫിനു നേരിയ മുന്നേറ്റം. ഇതുവരെയുള്ള ഫലസൂചനകള്‍ നോക്കിയാല്‍ യു ഡി എഫ് -18, എല്‍ ഡി എഫ്-15, എൻ ഡി എ-3 എന്നിങ്ങനെയാണ് സീറ്റ് നില.
രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇടുക്കി മുട്ടം പഞ്ചായത്തില്‍ 9-ാം വാർഡില്‍ യുഡിഎഫിനാണ് വിജയം. ചാലക്കുടി നഗരസഭ യുഡിഎഫ് നിലനിർത്തി. മലപ്പുറം വേങ്ങരയില്‍ ലീഗ് സ്ഥാനാർഥി വിജയിച്ചു. ഇടുക്കിയില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കോലഞ്ചേരി ഈസ്റ്റില്‍ 20- 20 സ്ഥാനാർഥി വിജയിച്ചു. ദീനാമ്മ ജേക്കബ് 96 വോട്ടിനാണ് വിജയിച്ചത്.
Key Words : UDF, LDF, By-election

COMMENTS