CM V.D Satheesan about power crisis
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി താത്ക്കാലികമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. ഒരാഴ്ച കൂടി മാത്രമേ ഈ സ്ഥിതി തുടരുകയുള്ളൂയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനായി എട്ട് സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ലഭ്യമായ സ്ഥലങ്ങളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോഗം കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് കേരളത്തിന് തിരിച്ചടിയായതെന്നു പറഞ്ഞ മുഖ്യമന്ത്രി സോളാര്‍ ഊര്‍ജ്ജം സംഭരിക്കുന്നതുള്പ്പടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും പറഞ്ഞു.
മാത്രമല്ല പ്രശ്ന പരിഹാരത്തിനായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: CM V.D Satheesan, Power crisis, Kerala


COMMENTS