Abhimanyu murder case
കൊച്ചി: അഭിമന്യു വധക്കേസിന്റെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്നാവശ്യപ്പെട്ട്പ്രതികള്. ഇതു സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്. ഒക്ടോബറില്‍ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ഹര്‍ജി.
മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകാര്യതെ ബാധിക്കുന്നുയെന്നതും ചില പൊലീസുകാര്‍ സിവില്‍ ഡ്രസില്‍ പിന്തുടരുന്നെന്നുമാണ് ഇതിന് കാരണമായി പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നത്.
2018 ജൂലായ് രണ്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യൂ കോളേജില്‍ ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്ഐ - കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
Keywords: Court, Abhimanyu murder case, Accused


COMMENTS