കൊല്ലം: കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന കപ്പലിൽ വെൽഡിങ് ജോലികൾക്കിടെയുണ്ടായ പൊട്ടിത്തെറിയിൽ എൻജിനീയർക്ക് ഗുരുതരമായ...
കൊല്ലം: കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന കപ്പലിൽ വെൽഡിങ് ജോലികൾക്കിടെയുണ്ടായ പൊട്ടിത്തെറിയിൽ എൻജിനീയർക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തർപ്രദേശ് സ്വദേശിയായ സത്യപ്രകാശിനാണ് (40) പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.ആന്ധ്രപ്രദേശിൽ നിന്നും ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്ന 'ഐഒഎൽ സഫയർ' (IOL Sapphire) എന്ന വിദേശ കപ്പലിലാണ് അപകടമുണ്ടായത്.
കപ്പലിന്റെ ജനറേറ്റർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് ഇത് കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. തുടർന്ന് കപ്പലിലെ ജനറേറ്റർ റൂമിൽ വെൽഡിങ് ജോലികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.അപകടത്തെത്തുടർന്ന് കോസ്റ്റൽ പൊലീസും മറ്റ് ജീവനക്കാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റ സത്യപ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : Explosion, Kollam Port

COMMENTS