തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം ...
തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മുഖ്യമന്ത്രി കെ എസ് യു സംസ്ഥാന പ്രസിഡന്റിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ പ്രതികരണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.
കെ എസ് യു വിൻ്റെ ഇത്തരം പരാതികളും, പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും നേതാക്കളെയും ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യുവിന്റെ പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കുമെന്നും, ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം പ്രവർത്തിക്കേണ്ട സർക്കാരാണിത്, അതുകൊണ്ടുതന്നെ സർക്കാരിന് അലോസരം ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. എങ്കിലും പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് കെ സി പറഞ്ഞു.
വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Key Words : KSU, KC Venugopal MP.

COMMENTS