തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കായി മാത്രമായി രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ ആരംഭിക്കുന്നു. ഗതാഗത വകുപ്പിന്റെ...
തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കായി മാത്രമായി രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ ആരംഭിക്കുന്നു. ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക.രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന വനിതകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാസൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈകുന്നേരങ്ങളിലും രാത്രി വൈകിയും ജോലികഴിഞ്ഞു മടങ്ങുന്ന സ്ത്രീ ജീവനക്കാർക്കും വിദ്യാർത്ഥിനികൾക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. പ്രധാന നഗരങ്ങളിലെ തിരക്കേറിയ റൂട്ടുകളിലായിരിക്കും ബസുകൾ സർവീസ് നടത്തുക.പരീക്ഷണ ഓട്ടം വിജയകരമാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളിലേക്ക് പിങ്ക് ബസ് സർവീസുകൾ വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും റൂട്ട് വിവരങ്ങളും ഉടൻ തന്നെ വകുപ്പ് പുറത്തുവിടുമെന്നാണ് സൂചന.
Key Words : KSRTC , Pink Bus

COMMENTS