തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ചിനായി പ്രത്യേക ട്രെയിൻ മൊത്തമായി വാടകയ്ക്കെടുക്കാൻ സി...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ചിനായി പ്രത്യേക ട്രെയിൻ മൊത്തമായി വാടകയ്ക്കെടുക്കാൻ സി.പി.ഐ തീരുമാനം. പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
പ്രവർത്തകർക്ക് ഒരുമിച്ച് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനായി 18 കോച്ചുകളുള്ള ഒരു ട്രെയിനാണ് പാർട്ടി പൂർണ്ണമായും ബുക്ക് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള പരമാവധി പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ദേശീയ തലസ്ഥാനത്ത് എത്തിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് ഇതിലൂടെ സി.പി.ഐ ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രതിരോധമായി ഈ മാർച്ചിനെ മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. വരും ദിവസങ്ങളിൽ ട്രെയിൻ സർവീസ്, യാത്രക്കാരുടെ രജിസ്ട്രേഷൻ, ഫണ്ട് സമാഹരണം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം പുറത്തുവിടും.
Key Words : CPI anti-central protest, Train, Special Train

COMMENTS