CJP protest in New Delhi
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലോ സംസദ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസും പ്രതിഷേധനക്കാരും തമ്മില്‍ ഏറ്റുമുട്ടി. പാര്‍ലമെന്റിനു മുന്നില്‍ സമരത്തിന് അനുമതി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് പ്രതിഷേധക്കാരെ നേരിടുകയായിരുന്നു.
അതേസമയം രാജ്യതലസ്ഥാനത്ത് സിജെപിയെ നേരിടാന്‍ വന്‍ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മെട്രോ സ്റ്റേഷനുകളടക്കം അടച്ചിരിക്കുകയാണ്. ഏകദേശം എണ്ണായിരത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതായിട്ടാണ് പൊലീസ് കണക്കുകൂട്ടല്‍.
അതേസമയം നീറ്റ് പരീക്ഷാക്രമക്കേടുകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവജന പ്രതിഷേധം.
Keywords: Police, New Delhi, CJP, Protest


COMMENTS